കാപ്പിഫൈൽ; രുചിയൂറും കോഫിയുണ്ടാക്കാന്‍ ഇനി വെറും സെക്കന്‍റുകള്‍ മാത്രം; ഗുളിക രൂപത്തില്‍ കാപ്പിയും

കാപ്പി ഇഷ്ടപ്പെടുന്നവർക്കുള്ള ഒരു സന്തോഷ വാർത്ത. യാത്രാ സൗകര്യാർത്ഥം ഇനി ഗുളിക രൂപത്തിലും കാപ്പി കയ്യിൽ കരുതാം. ആഗ്രഹം തോന്നുമ്പോഴൊക്കെ ഒരു കാപ്പി കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവരുണ്ടോ? എന്നാൽ ഇനി ഒട്ടും സംശയിക്കേണ്ട. ആ സ്വപ്നവും യാഥാർത്ഥ്യമാവുകയാണ്.

കൈയിൽ ഒരു ഗുളിക പോലെ ഇനി കാപ്പി സൂക്ഷിച്ചുവയ്ക്കാം. എറണാകുളം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഫിൽട്ടർ കോഫി ഗുളിക രൂപത്തിൽ തയ്യാറാക്കുന്ന കാപ്പിഫൈൽ എന്ന നവസംരംഭ ആശയം മുന്നോട്ട് വച്ചത്.

പ്ലസ്ടു വിദ്യാർത്ഥിനികളായ സൗന്ദര്യ ലക്ഷ്മി, എലീഷ അനോറി കടുത്തൂസ്, ഡിംപൽ, ശിവ നന്ദ എന്നിവരാണ് കാപ്പിഫൈൽ എന്ന ആശയത്തിന് രൂപം നൽകിയത്. ഇതിനകം തന്നെ ആശയം രാജ്യം കടന്ന് ബഹുമതി നേടി എന്നു വേണം പറയാൻ.

അമേരിക്ക ആസ്ഥാനമായ ടൈഗ്ലോബൽ നവസംരംഭകർക്കായി നടത്തിയ മത്സരത്തിൽ കാപ്പി ഫൈൽ ആണ് ജനപ്രീതി നേടിയ ഉൽപ്പന്നമായി തെരഞ്ഞെടുത്തത്. പഠനകാലത്തു തന്നെ മികച്ച മാതൃക തീർത്ത യുവ സംരംഭകരെ വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അനുമോദിച്ചു. പ്ലസ് ടു പഠനത്തിനു ശേഷം സംരംഭം യാഥാർത്ഥ്യമാക്കാനാണ് ഇവരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel