ഭയമുള്ളവര്‍ക്ക് ആര്‍.എസ്എസ്സിലേക്ക് പോകാമെന്ന് രാഹുല്‍ഗാന്ധി; ഉത്തരമില്ലാതെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍

ഭയമുള്ളവര്‍പാര്‍ട്ടിയിലുണ്ടെന്നും അത്തരകാര്‍ക്ക് ആര്‍എസ്എസില്‍ പോകാമെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയില്‍ മൗനം പാലിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിയില്‍ ചേക്കേറാന്‍ ഊഴം കാത്തിരിക്കുന്ന നേതാക്കള്‍ക്കെതിരെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

രാഹുലിന്റെ പ്രതികരണത്തിന് കേരളത്തില്‍ നിന്നും പിന്തുണച്ചത് വി.എം.സുധീരന്‍ മാത്രം. കെ.സുധാകകരനും വിഡി സതീശന്‍ അടക്കമുള്ള പ്രമുഖനേതാക്കള്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.

‘ഭയമില്ലാത്ത ഒട്ടേറെയാളുകള്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്കെത്തിക്കണം. ഭയമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്. അത്തരക്കാര്‍ക്ക് ആര്‍.എസ്.എസ്സിലേക്ക് പോകാം. ഞങ്ങള്‍ക്കു നിങ്ങളെ ആവശ്യമില്ല. ഭയമില്ലാത്ത ആളുകളെയാണ് നമുക്ക് വേണ്ടത്. അതാണ് നമ്മുടെ പ്രത്യയശാസ്ത്രം. ഇതാണ് എനിക്ക് അടിസ്ഥാനപരമായി പറയാനുള്ളത്’, രാഹുല്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കള്‍ക്കെതിരായ രാഹുലിന്റെ പരാമര്‍ശം. രാഹുലുമായി അടുപ്പമുണ്ടായിരുന്ന മറ്റൊരു നേതാവായ ജിതിന്‍ പ്രസാദയും അടുത്തിടെയാണ് പാര്‍ട്ടിവിട്ടത്.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ജിതിന്‍ പ്രസാദ ബിജെപിയുടെ പ്രധാന ആയുധമാകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം കോൺഗ്രസിന്റെ ഏതാനും എം എൽ എമാരുമായി ബി ജെ പിയിൽ ചേർന്ന മദ്ധ്യപ്രദേശിൽ നിന്നുള്ള നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോൾ മോദി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News