പയ്യാമ്പലത്ത് ഇനി മൃതദേഹങ്ങൾ സംസ്കരിക്കുക ശാന്തിതീരം വാതക ശ്മശാനത്തിൽ

കണ്ണൂർ പയ്യാമ്പലത്ത് ഇനി മൃതദേഹങ്ങൾ സംസ്കരിക്കുക ശാന്തിതീരം എന്ന് പേരിട്ട അത്യാധുനിക വാതക ശ്മശാനത്തിൽ. ഒരേ സമയം രണ്ട് മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സൗകര്യമാണ് പുതുതായി തുറന്ന വാതക ശ്മശാനത്തിലുള്ളത്. നിരവധി മഹാരഥൻമാർ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലം ശ്മശാനം ഇനി മുതൽ ശാന്തി തീരം എന്ന പേരിൽ അറിയപ്പെടും.

ഒന്നേകാൽ കോടി രൂപ ചിലവഴിച്ചാണ് കണ്ണൂർ കോർപറേഷൻ അത്യാധുനിക വാതക ശ്മശാനം നിർമ്മിച്ചത്.ഇവിടെ ഒരേ സമയം രണ്ട് മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിയും.പുതുതായി പണി കഴിപ്പിച്ച വാതക ശ്മശാനം കണ്ണൂർ എം പി കെ സുധാകരൻ നാടിന് സമർപ്പിച്ചു.

ശാന്തിതീരത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ  വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് അഴീക്കോട് എം എൽ എ കെ വി സുമേഷ് പറഞ്ഞു. കടൽതീരമായതിനാൽ ഇരുമ്പിന്റെ ഉപകരണങ്ങൾ തുരുമ്പെടുക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പൂർണമായും സ്റ്റൈയിൻലെസ് സ്റ്റീലിലാണ് നിർമാണം.

നിർമ്മാണത്തിന് ചിലവായ ഒന്നേകാൽ കോടി രൂപയിൽ 57.30 ലക്ഷം രൂപ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ സാമൂഹ്യ പ്രതിബദ്ധത ഫണ്ടിൽ നിന്നാണ് ലഭിച്ചത്. ഉദ്ഘാടന ചടങ്ങിൽ മേയർ ടി ഒ മോഹനൻ, കോർപ്പറേഷൻ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News