ടോക്കിയോ ഒളിംപിക്‌സില്‍ 2 കായിക താരങ്ങള്‍ക്ക് കൊവിഡ്

ടോക്കിയോ ഒളിംപിക് വില്ലേജിലെ രണ്ട് അത്ലറ്റുകള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടോക്കിയോ ഒളിംപിക് മത്സരങ്ങള്‍ തുടങ്ങാന്‍ ഇനി അഞ്ചുദിവസം കൂടി മാത്രം ബാക്കിനില്‍ക്കെയാണ് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ ഒളിംപിക് വില്ലേജില്‍ ഒരു ഒഫീഷ്യലിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോട്ടലില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. ഒളിംപിക് വിലേജില്‍ കൂടുതല്‍ പേരില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത് സംഘാടകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

ആദ്യമായാണ് ഒളിംപിക് വില്ലേജില്‍ അത്ലറ്റ്കള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. അധികൃതരാണ് ഇക്കാര്യം അറിയിച്ചതാണ്. ജൂലൈ 23 മുതല്‍ ആഗസ്ത് 8 വരെ 17 ദിവസങ്ങളിലാണ് ഒളിംപിക്‌സ് നടക്കുക. 206 രാജ്യങ്ങളില്‍ നിന്നായി പതിനൊന്നായിരത്തിലേറെ താരങ്ങള്‍ ലോക കായിക മാമാങ്കത്തില്‍ മാറ്റുരയ്ക്കും.

33 മത്സര ഇനങ്ങളില്‍ നിന്നായി 339 സ്വര്‍ണ മെഡലുകള്‍ നിശ്ചയിക്കപ്പെടും. കൃത്യമായ പ്രോടോകോളുകള്‍ പാലിച്ചുകൊണ്ടാകും മത്സരങ്ങള്‍. കായിക താരങ്ങളും സപോര്‍ടിങ് സ്റ്റാഫും ഒഫീഷ്യല്‍സുമടക്കം 201 പേരടങ്ങുന്ന ഇന്‍ഡ്യന്‍ സംഘവും ടോകിയോവിലെത്തും. അതേസമയം ഒളിംപിക്‌സിന് കാണികളെ അനുവദിച്ചിട്ടില്ല. ഉദ്ഘാടന ചടങ്ങിലും തെരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ മാത്രമാകും ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News