കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ അലേര്‍ട്ടുകള്‍

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് ഏഴ് ജില്ലകളില്‍.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് . അതി ശക്തമായ മഴയ്ക് സാധ്യത ഉള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.

യെല്ലോ അലര്‍ട്ട് ജില്ലകള്‍

2021 ജൂലൈ 18: എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ഇടുക്കി, തൃശൂര്‍.

2021 ജൂലൈ 19: മലപ്പുറം,കണ്ണൂര്‍, കാസര്‍ഗോഡ്,കോഴിക്കോട്

2021 ജൂലൈ 20: എറണാകുളം, കോട്ടയം, പാലക്കാട്, കോഴിക്കോട്.

2021 ജൂലൈ 21: കൊല്ലം, തൃശൂര്‍, കോട്ടയം, കോഴിക്കോട്.

ഓറഞ്ച് അലര്‍ട്ട്

2021 ജൂലൈ 18: കാസര്‍ഗോഡ്.

2021 ജൂലൈ 20: പത്തനംതിട്ട, മലപ്പുറം, ഇടുക്കി,വയനാട്.

2021 ജൂലൈ 21: പത്തനംതിട്ട, ഇടുക്കി, എറണാകുളം,മലപ്പുറം, പാലക്കാട്, വയനാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News