ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സര്‍ക്കാര്‍ നിലപാട് പൂര്‍ണ്ണമായും ശരിയാണെന്ന് പാലോളി മുഹമ്മദ് കുട്ടി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് പൂര്‍ണ്ണമായും ശരിയാണെന്ന് മുൻമന്ത്രിയും സി.പി.എം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി.  മുസ്ലീം സമുദായത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും ഇല്ലാതാവില്ല.

യുഡിഎഫ് സര്‍ക്കാരാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ശുപാര്‍ശ നടപ്പാക്കാന്‍ ഉത്തരവിറക്കിയതെന്നും അന്നൊന്നും ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റെങ്കില്‍ യുഡിഎഫ് എന്ത് കൊണ്ട് തിരുത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു.

 2011ലാണ്​ സ്​കോളര്‍ഷിപ്പില്‍ മറ്റുവിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നത്​ സംബന്ധിച്ച്‌​ തീരുമാനമെടുത്തത്​. എന്നാല്‍, അന്നത്തെ എല്‍.ഡി.എഫ്​ സര്‍ക്കാരിന്‍റെ അവസാനഘട്ടമായതിനാല്‍ ഇത്​ നടപ്പാക്കാനായില്ല.

തുടര്‍ന്നുവന്ന യു.ഡി.എഫ്​ സര്‍ക്കാരാണ്​ നടപ്പാക്കിയത്​. അന്നൊന്നും ആര്‍ക്കും ഒരുപരാതിയും ഇത്​ സംബന്ധിച്ച്‌​ ഉണ്ടായില്ല. തുടര്‍ന്നുവന്ന ഇടതുസര്‍ക്കാരിന്‍റെ അവസാന ഘട്ടത്തിലാണ്​ ഇതേക്കുറിച്ച്‌​ വിവാദമുയര്‍ന്നത്​.

100 ശതമാനം തങ്ങള്‍ക്കര്‍ഹതപ്പെട്ട പദ്ധതി മറ്റുള്ളവര്‍ക്ക്​ നല്‍കുന്നുവെന്നും 80 ശതമാനം ഒരുവിഭാഗത്തിന്​ നല്‍കുന്നുവെന്നും ഇരുവഭാഗവും പറഞ്ഞു. എന്നാല്‍, ഇന്നലെ മുഖ്യമന്ത്രി വ്യക്​തമാക്കിയത്​ പോലെ നിലവില്‍ കിട്ടുന്നവര്‍ക്ക്​ യാതൊരു കുറവും വരുത്താതെയാണ്​ സര്‍ക്കാറിരിന്‍റെ തീരുമാനം. കിട്ടിക്കൊണ്ടിരിക്കുന്ന സ്​കോളര്‍ഷിപ്പുകള്‍ തുടര്‍ന്നും ലഭിക്കും. ഇത്​ സ്വഗതാര്‍ഹമായ തീരുമാനമാണെന്നും പാലോളി മുഹമ്മദ്​ കുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News