എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തത് സംഘടനാ ഭാരവാഹികളെന്ന് പൊലീസ്

എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തത് സംഘടനാ ഭാരവാഹികളെന്ന് പൊലീസ് കണ്ടെത്തല്‍. ആക്രമണത്തിന് കാരണം സംഘടക്കുള്ളിലെ ചേരിപ്പോര്. പ്രതികളെ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്ന് സംസ്ഥാന നേതാക്കള്‍.

നിയസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപന ദിവസമാണ് കോണ്‍ഗ്രസ് ജീവനക്കാരുടെ സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനിലുള്ള സംസ്ഥാന കമ്മിറ്റി ഓഫീസി്ന നേരെ ആക്രമണം ഉണ്ടാകുന്നത്. അക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളാണെന്ന് വലിയ പ്രചരണവുമുണ്ടായി.

തുടര്‍ന്ന് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കന്റോമെന്റ് പോലീസ് അന്വേഷണവും ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴോണ് കള്ളി െവളിച്ചത്തായത്. പ്രതികള്‍ എന്‍ജിഒ അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ ധനേഷും സുനിലും. ഒരാള്‍ ജില്ലാ ട്രഷററും മറ്റേയാള്‍ സംഘടയുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്.

അക്രമത്തിന് കാരണം സംഘടനക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങള്‍ തന്നെ. തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ മാറുമെന്ന് നേതാക്കള്‍ ഉറപ്പിച്ചു. ഇതനുസരിച്ച് നേതാക്കളുടെ സ്ഥലംമാറ്റ പട്ടിക സംസ്ഥാന നേതാക്കള്‍ തയ്യാറാക്കി. ഈ പട്ടികയില്‍ നിന്നും ധനേഷും സുനിലിനെയും ഒഴിവാക്കിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.

മദ്യപിച്ചെത്തിയ ഇരുവരും ചേര്‍ന്ന് ഓഫീസിന് ഇരുവശത്തും സ്ഥാപിച്ചിരിന്ന സിസിടിവി ക്യാമറയും, ലൈറ്റും, ബോര്‍ഡുകളും തകര്‍ത്തു. ഇതിലും അരിശം മാറാതെ വാഷ്ബേസും ബക്കറ്റും ഹാന്റ് വാഷും വരെ വലിച്ചെറിഞ്ഞൂവെന്നാണ് പരാതിയില്‍. സംഘടനക്ക് മുപ്പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടായെന്നും സംസ്ഥാന ഭാരവാഹികള്‍ പറയുന്നു.

സിസിടിവി ദൃശ്യങ്ങള്‍ തെളിവായതോടെ കേസ് എതിരാളികളുടെ പേരിലാക്കി തലയൂരാനുള്ള നീക്കവും പൊളിഞ്ഞു. ഇതോടെ പ്രതികളെ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് നേതൃത്വം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News