മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്നിടങ്ങളിലായി നടന്ന അപകടങ്ങളിലാണ് 24 പേര്‍ക്ക് ഇന്ന് ജീവന്‍ നഷ്ടമായത്. മണ്ണിടിച്ചിലിനെ തുടര്‍ന്നും മതില്‍ തകര്‍ന്നു വീണുമാണ് മരണങ്ങള്‍ സംഭവിച്ചത്. മൂന്ന് സംഭവങ്ങളും കിഴക്കന്‍, മധ്യ പ്രാന്തപ്രദേശങ്ങളിലാണ് നടന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണിടിഞ്ഞ സ്ഥലത്തെ വീടുകള്‍ പൂര്‍ണമായും നശിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴയാണ് ലഭിക്കുന്നത്. ചെമ്പൂരിലെ ഭാരത് നഗറില്‍ മതില്‍ തകര്‍ന്നാണ് 17 പേര്‍ മരിച്ചത്.
വിക്രോളിയില്‍ , തുടര്‍ച്ചയായ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് കുടിലുകള്‍ തകര്‍ന്ന് വീണ് താമസക്കാരായ ആറു പേര്‍ മരണപ്പെട്ടു. ഭാണ്ഡൂപില്‍ മതില്‍ തകര്‍ന്ന് വീണ് ഒരാള്‍ കൂടി മരിച്ചതോടെ മഴക്കെടുതിയില്‍ 24 പേര്‍ക്കാണ് ഇന്ന് നഗരത്തില്‍ ജീവന്‍ നഷ്ടമായത്.
സംഭവത്തില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് അറിഞ്ഞത്. പത്തോളം പേര്‍ക്ക് പരിക്കേറ്റു. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനിടിയിലായി.
മെട്രോ സ്റ്റേഷനില്‍ അടക്കം വെള്ളം കയറിട്ടുണ്ട്. പലയിടത്തും റോഡ്, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.