സിക വൈറസ്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി‍ തിരുവനന്തപുരം കോര്‍പറേഷന്‍

സിക വൈറസ് ബാധിതര്‍ കൂടിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം കോര്‍പറേഷന് ഊര്‍ജിതമാക്കി‍. നഗരത്തില്‍ മാസ് ഫോഗിങ്ങും ഡ്രൈ ഡേ ബോധവല്‍ക്കരണവും നടത്തി. ഇന്ന് കോര്‍പറേഷനില്‍ ഡ്രൈ ഡേ ആചരിക്കും.കൊതുകു നശീകരണത്തിനായാണ് മാസ് ഫോഗിങ് നടത്തുന്നത്.

നാളെ മുതല്‍ ഒരാഴ്ച തീവ്ര ഉറവിട ശുചീകരണം നടത്താനാണ് കോര്‍പറേഷന്‍ തീരുമാനം. സിക വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നതോടെയാണ് കോര്‍പറേഷന്റെ അടിയന്തര ഇടപെടല്‍. രോഗബാധിതര്‍ കൂടുതലുള്ള 13 വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനത്തിനു വോളന്റിയര്‍മാരുടെ സഹായം തേടാനാണ് പദ്ധതി.

അതേസമയം, ജില്ലയിലെ ആമയിഴഞ്ചാന്‍ തോടിന്റേതടക്കമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. വിവിധ വകുപ്പുകള്‍ ചേര്‍ന്നു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കോര്‍പറേഷന്‍ സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. വൈറസ് പ്രതിരോധത്തിന് കർമ്മപദ്ധതി രൂപീകരിച്ചാണ് ജില്ലാ ഭരണകൂടം മുന്നോട്ട് നീങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News