ജനാധിപത്യത്തെ അട്ടിമറിക്കാനൊരുങ്ങി മോദിയും അമിത് ഷായും; സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റിൽ പറയുന്നത് സത്യമോ?

ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാൻ മോദി സർക്കാർ നീക്കം നടത്തിയതായി റിപ്പോർട്ട്. കേന്ദ്ര മന്ത്രി സഭ അംഗങ്ങളുടെയും പ്രമുഖ നേതാക്കളുടെയും ഫോണിലെ വിവരങ്ങൾ ചോർത്തിയതായും ഇന്ന് വൈകുന്നേരം വാഷിംഗ്ടൺ പോസ്റ്റും ലണ്ടൻ ഗാർഡിയനും അതിന്റെ വിവരങ്ങൾ പുറത്തുവിടുമെന്ന അഭ്യൂഹം പടരുന്നതായി ബിജെപി നേതാവും രാജ്യസഭാ എം പിയുമായ സുബ്രമണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.

ഉന്നതരുടെ ഫോൺ വിവരങ്ങൾ ചോർത്തപ്പെട്ടതായി ആരോപിച്ചാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്. കേന്ദ്രമന്ത്രിമാർ, ആർ.എസ്എസ് നേതാക്കൾ, സുപ്രീംകോടതി ജഡ്ജിമാർ, ജേണലിസ്റ്റുകൾ, തുടങ്ങിയവരുടെ ഫോൺ ചോർത്തപ്പെട്ടെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം.

ഇസ്രയേൽ നിർമിത സോഫ്റ്റ്‌വെയർ പെഗാസെസ് ഉപയോഗിച്ചാണ് വിവരങ്ങൾ ചോർത്തിയതെന്ന് സുബ്രഹ്മണ്യൻ സ്വാമി പറയുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തന്റെ പക്കലുണ്ട്. വാർത്ത സംബന്ധിച്ച് സ്ഥിരീകരണമുണ്ടായാൽ വിവരങ്ങൾ പുറത്ത് വിടുമെന്നും സുബ്രഹ്മണ്യസ്വാമി പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങളായ വാഷിംഗ്ടൺ പോസ്റ്റ്, ലണ്ടൻ ഗാർഡിയൻ എന്നിവ ഉടൻ വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്നും സുബ്രഹ്മണ്യൻ സ്വാമി കൂട്ടിചേർത്തു. എന്നാൽ ചോർത്തിയത് ആരാണെന്നും എന്തിനുവേണ്ടിയാണെന്നും സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കിയില്ല. പാർലമെന്റ് സമ്മേളനം നാളെ അരംഭിക്കാനിരിക്കേയാണ് സുബ്രമണൃൻ സ്വാമിയുടെ വെളിപ്പെടുത്തൽ.

2019 ൽ സമാനമായ ഫോൺ ചോർത്തൽ സംഭവം നടന്നിരുന്നു. പെഗാസസ് എന്ന ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് ഇന്ത്യക്കാരായ വാട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പ്രമുഖരുള്‍പ്പെടെ 121 പേരുടെ ഫോണുകളില്‍ പെഗാസസ് നുഴഞ്ഞു കയറിയതായി വാട്സ്ആപ്പ് അന്ന് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News