
കനത്ത മഴയിൽ പാളത്തിൽ മണ്ണിടിഞ്ഞ് തടസ്സപ്പെട്ട കൊങ്കൺ പാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ട് ദിവസത്തെ ഗതാഗത തടസ്സത്തിനുശേഷം എറണാകുളം–അജ്മീർ മരുസാഗർ എക്സ്പ്രസാണ് കടത്തിവിട്ടത്.
രാവിലെ ഏഴുമണിക്ക് ട്രെയിൻ എൻജിനും തുടർന്ന് ചരക്കു ട്രെയിനും കടത്തിവിട്ട് ബലപരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ മംഗളൂരു ജംങ്ഷനും തോക്കൂരിനുമിടയിൽ കുലശേഖര തുരങ്കത്തിന് സമീപമാണ് പാളത്തിൽ മണ്ണിടിഞ്ഞത്.
റയിൽവേ വൈദ്യുത ലൈനിനും കേബിളുകൾക്കുമുൾപ്പെടെ തകരാർ സംഭവിച്ചിരുന്നു. നേരത്തെയും മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ നിർമിച്ച സംരക്ഷണഭിത്തിക്കും മുകളിലൂടെയാണ് നൂറുമീറ്ററോളം മണ്ണ് കുത്തിയൊലിച്ചുവന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here