പ്രവാസ ജീവിതത്തിന്റെ 40-ാംമത് വാർഷികത്തിന്റെ ഭാഗമായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് പ്രമുഖ വ്യവസായി ഡോ വർഗീസ് മൂലൻ

1981-ൽ ഗൾഫ്‌ പ്രവാസ ജീവിതം ആരംഭിച്ച പ്രവാസി വ്യവസായിയും വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ ചെയർമാനുമായ ഡോ. വർഗീസ് മൂലൻ പ്രാവാസജീവിതത്തിന്റെ നാല്പതാം വാർഷികം, ഒന്നേകാൽ കോടി രൂപ വിലവരുന്ന കിറ്റുകൾ 20,000-തിലധികം കുടുംബങ്ങൾക്ക്‌ വിതരണം ചെയ്തു കൊണ്ട് ആഘോഷിക്കുന്നു.

വർഗീസ് മൂലൻസ് ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കേരള വ്യവസായ മന്ത്രി ശ്രീ. പി. രാജീവ്, അങ്കമാലി മുൻസിപ്പൽ ചെയർ മാൻ ശ്രീ. റെജി മാത്യുവിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. പ്രതിപക്ഷ നേതാവ് ശ്രീ. വി. ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. അങ്കമാലി എം എൽ എ റോജി എം ജോൺ അധ്യക്ഷനായിരുന്നു.

അതിനൊപ്പം വർഗീസ് മൂലൻസ് ഗ്രൂപ്പിൽ 25 വർഷം തികച്ച തൊഴിലാളികൾക്ക് കാറുകൾ, 15 വർഷം പൂർത്തിയാക്കിയവർക്ക് ബൈക്കുകൾ 10 വർഷം തികച്ചവർക്ക് 25,000/ രൂപ വീതമുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

കൂപ്പണുകൾ പഞ്ചായത്തുകൾ വഴിയും, കോഴിയും, മസാലകളും പച്ചക്കറിയും, ധാന്യങ്ങളും, ചുക്കുകാപ്പിയും, മാസ്കും, കൺസ്യൂമർ കാർഡും ഉൾപ്പെടുന്ന കിറ്റുകൾ അങ്കമാലി ടി ബി ജംഗ്ഷനിലെ മൂലൻസ് ഹൈപ്പർമാർട്ട് വഴിയുമാണ് വിതരണം ചെയ്യപ്പെടുന്നത്.

201 നിർധന കുട്ടികൾക്കുള്ള ഹൃദയ ശസ്ത്രക്രിയകൾ, വീടുകൾ, വിവാഹ സഹായങ്ങൾ, സ്‌കോളർഷിപ്പുകൾ, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി ഏഴര കോടിയിലധികം രൂപയുടെ ചാരിറ്റി പദ്ധതികൾ വർഗീസ് മൂലൻ ഫൌണ്ടേഷൻ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.

സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പടെയുള്ള ഭക്ഷ്യോൽപ്പാദനം, കയറ്റുമതി, ഇറക്കുമതി, വിദേശ രാജ്യങ്ങളിലെ ഫാക്ടറി-വിതരണശൃംഖലകൾ, ഓർഗാനിക് തോട്ടങ്ങൾ, റീറ്റെയിൽ ചെയിൻ മാർക്കറ്റുകൾ, ഇ-കൊമേഴ്സ്, ടെക്സ്റ്റയിൽസ്, മെൻസ് ഗ്രൂമിംഗ് ഇൻഡസ് ട്രീ, സിനിമ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വർഗീസ് മൂലൻസ് ഗ്രൂപ്പ് ഇന്ത്യ, ഗൾഫ്, അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ചൈന, കിഴക്കനേഷ്യ എന്നിവിടങ്ങളിൽ 350-ലധികം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നു.

ISROചാരക്കേസിനെ ആസ്പദമാക്കി ആറ് രാജ്യങ്ങളിൽ ഷൂട്ട് ചെയ്ത് ആറ് ഭാഷകളിൽ പുറത്തിറങ്ങുന്ന റോക്കട്രീയെന്ന ഹോളിവുഡ് സിനിമയുടെ നിർമ്മാതാവാണ്, ഡോ. വർഗീസ് മൂലൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News