ബക്രീദ് പ്രമാണിച്ച് കേരളം ഇളവ് നൽകിയതിനെതിരെ വർഗീയ പരാമർശവുമായി കോൺഗ്രസ്സ് ദേശിയ നേതാവ്

ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിനെതിരെ വർഗീയ പരാമർശം ഉന്നയിച്ച് കോൺഗ്രസ്സ് ദേശിയ നേതാവ്. യു പിയിലെ കൺവാർ യാത്ര തെറ്റാണെങ്കിൽ ബക്രീദ് ഇളവും തെറ്റാണെന്ന് കോൺഗ്രസ്സ് നേതാവ് മനു അഭിഷേക് സിംഗ്വി. ഉത്തർപ്രദേശിലെ കന്‍വാര്‍ യാത്ര സുപ്രീം കോടതി കഴിഞ്ഞ ദിവസം വിലക്കിയ സാഹചര്യത്തിലാണ് വർഗീയ പരാമർശവുമായി മനു അഭിഷേക് സിംഗ്വി രംഗത്തെത്തിയത്.

കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളും കെപിസിസിയുമടക്കം കേരളത്തിൽ ബർക്രീദിന് ഇളവുകൾ നൽകണമെന്ന നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് വിരുദ്ധമായി ദേശിയ നേതാക്കൾ നിലപാട് എടുക്കുന്നത്.

ഉത്തർപ്രദേശിലെ കന്‍വാര്‍ യാത്ര സുപ്രീം കോടതി വിലക്കിയതുമായി ബന്ധപ്പെടുത്തിയാണ് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിയുടെ ട്വീറ്റ്. കൻവാർ യാത്ര തെറ്റാണെങ്കിൽ ബക്രീദ് പൊതു ആഘോഷമാകുന്നത് എങ്ങനെയാണെന്ന് മനു അഭിഷേക് സിംഗ് വി ട്വീറ്റ് ചെയ്തു .

യുപിയിലെ ഒരു പ്രദേശത്തേക്ക് നിരവധി പേർ ഘോഷയാത്രയായി എത്തിച്ചേരുന്ന ആചാരമാണ് കൺവാർ യാത്ര ഇത് കൊവിഡ് വ്യാപനം വർധിപ്പിക്കുമെന്ന നിരീക്ഷണത്തിലാണ് സുപ്രീംകോടതി കൻവാർ യാത്രക്കെതിരെ നിലപാട് എടുത്തത്.

അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മൃദു ഹിന്ദുത്വ നിലപാടുകൾ സ്വീകരിച്ച് വോട്ട് ബാങ്ക് ശക്തിപ്പെടുത്താനുള്ള ശ്രമമാണ് അഭിഷേക് സിംഗി നടത്തുന്നതെന്ന വിമർശനവും ശക്തമായിട്ടുണ്ട്. ബക്രീദ് ഇളവുകൾ നൽകണമെന്ന നിലപാട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുമ്പോൾ, കോൺഗ്രസ്സ് ദേശിയ നേതാക്കളുടെ വിരുദ്ധ നിലപാടുകൾ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News