ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം: ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക. ഇന്ത്യയുടെ ബെ‍ഞ്ച് സ്ട്രെംഗ്ത്തിന്റെ പരീക്ഷണമാണ് ഇതെങ്കിലും പ്രധാന താരങ്ങളില്ലാതെയാണ് ശ്രീലങ്കയും മത്സരത്തിനെത്തുന്നത്.

മൂന്ന് പ്രധാന താരങ്ങള്‍ക്ക് വിലക്കും ക്യാപ്റ്റന്‍ കുശല്‍ പെരേരയുടെ പരിക്കുമാണ് ടീമിന് തിരിച്ചടിയെങ്കിലും ഇന്ത്യയുടെ പ്രധാന താരങ്ങള്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നതിനിലാണ് ഇന്ത്യ രണ്ടാം നിരയെ പരീക്ഷിക്കുന്നത്. തങ്ങളുടെ ഏകദിന അരങ്ങേറ്റം സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും നടത്തുകയാണ് ഇന്ന് ശ്രീലങ്കയില്‍. ശ്രീലങ്കന്‍ നിരയില്‍ ഭാനുക രാജപക്സ അരങ്ങേറ്റം കുറിയ്ക്കുകയാണ്.

ടീം ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ഇഷൻ കിഷൻ (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ദീപക് ചഹർ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News