കൈരളി ന്യൂസ് എക്സ്ക്ലൂസീവ്….ന്യൂനപക്ഷ വിഷയം: മുസ്ലീംലീഗ് നിലപാട് ആത്മാർത്ഥതയില്ലാത്തതും ഇരട്ടത്താപ്പാണെന്നും തെളിയിക്കുന്ന രേഖകൾ പുറത്ത്

ന്യൂനപക്ഷ വിഷയത്തിൽ മുസ്ലീംലീഗ് നിലപാട് ആത്മാർത്ഥതയില്ലാത്തതും ഇരട്ടത്താപ്പാണെന്നും തെളിയിയ്ക്കുന്ന രേഖകൾ പുറത്ത്.ജനസംഖ്യാനുപാതം 80:20 നിന്നും 60 :40 ആക്കണമെന്ന് മുസ്ലീംലീഗ് അംഗം ഉൾപ്പെട്ട ന്യൂനപക്ഷ കമ്മീഷൻ സർക്കാരിന് ശുപാർശ നൽകിയിരുന്നു.

മുസ്ലിം ലീഗ് നോമിനി അഡ്വ. കെ പി മറിയുമ്മ അടക്കമുള്ളവരാണ് 60 :40 എന്ന ശുപാർശയിൽ ഒപ്പിട്ടിരിക്കുന്നത്. മുസ്ലിം വിഭാഗങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുന്ന ഈ ശുപാർശ മറച്ചുവെച്ചാണ് രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ച് രംഗത്തു വന്നിരിക്കുന്നത്.

ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് 80: 20 എന്നാക്കിയ സർക്കാർ തീരുമാനത്തിനെതിരെ രാഷ്ട്രീയ ലാക്കോടെ രം​ഗത്തു വന്ന മുസ്ലീംലീ​ഗിന്റെ നീക്കം ഇരട്ടത്താപ്പാണെന്ന് തെളിയിയ്ക്കുന്ന രേഖകളാണ് കൈരളി ന്യൂസ് പുറത്തു വിടുന്നത്.

കഴിഞ്ഞ യു ഡി എഫ് കാലത്ത് ന്യൂനപക്ഷ കമ്മീഷൻ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ജനസംഖ്യാനുപാതികമായി 80: 20 എന്നത് മാറ്റി,60 :40 ആക്കണമെന്ന് ശുപാർശ നൽകിയ രേഖകളാണ് പുറത്തു വിടുന്നത്.

2016 ജൂൺ 8 ന് കമ്മീഷൻ നൽകിയ ശുപാർശയിലാണ് ജനസംഖ്യാനുപാതം 80: 20 ൽ നിന്നും 60 :40 ആക്കണമെന്ന് ശുപാർശ നൽകിയത്.കോൺ​ഗ്രസ് നോമിനിയായ കമ്മീഷൻ ചെയർമാൻ അഡ്വ. എം വീരാൻകുട്ടിയും മുസ്ലീം ലീ​ഗ് നോമിനിയായ അഡ്വ കെ പി മറിയുമ്മയും കേരളാ കോൺ​ഗ്രസ് നോമിനി അഡ്വ. വിവി ജോഷിയും ഒപ്പിട്ട് സർക്കാരിന് സമർപ്പിച്ച ശുപാർശയാണിത്.

ഇത്തരത്തിൽ മുസ്ലീംലീ​ഗ് പ്രതിനിധി തന്നെ ജനസംഖ്യാനുപാതം 80: 20 ൽ നിന്നും 60 :40 ആക്കാൻ ശുപാർശ ചെയ്തത് മറച്ചു വച്ചാണ് സർക്കാരിന്റെ 80: 20 എന്ന തീരുമാനത്തിനെതിരെ രം​ഗത്തു വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News