‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’ ഷാഫി പറമ്പിലിനെതിരെ ട്രോളോട് ട്രോൾ …..

‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’ ഷാഫി പറമ്പിലിനെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില വിലവര്‍ധനയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സൈക്കിള്‍ യാത്രയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ.


യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട് എം.എല്‍.എയുമായ ഷാഫി പറമ്പിലിന് പറ്റിയ ഒരു അമളിയാണ് വിഡിയോ ഇത്ര ചര്‍ച്ചയാക്കിയത്.

സൈക്കിള്‍ യാത്രക്കിടെ ‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’ എന്ന് ഷാഫി പറയുന്നതാണ് വീഡിയോയിലുള്ളത്. അപ്പോള്‍ ആരാണ് ഈ ഐഡിയ സജസ്റ്റ് ചെയ്തത് എന്ന പ്രവര്‍ത്തകന്റെ ചോദ്യത്തിന് താന്‍ തന്നെയെന്ന് ഷാഫി ആംഗ്യം കാണിക്കുന്നുമുണ്ട്.

ഇതുപറയുന്ന സമയത്ത് ലൈവ് പോകുന്നുണ്ട് എന്ന് ഒരു പ്രവര്‍ത്തകന്‍ ഷാഫിയെ ഓര്‍മ്മിപ്പിക്കുകയും ഉടനടി ലൈവ് ഡിലീറ്റ് ചെയ്യാന്‍ ഷാഫി പറയുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോയാണ് ഈ മണിക്കൂറുകളില്‍ വലിയ ട്രോളുകളായി പ്രചരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News