അടിപതറാതെ കര്‍ഷകര്‍; ധർണ ജന്തർമന്ദറിലേക്ക് മാറ്റണമെന്ന ദില്ലി പൊലീസിന്റെ ആവശ്യം തള്ളി  

22 മുതൽ പാർലമെന്‍റിന് മുന്നിൽ നിശ്ചയിച്ച ധർണ ജന്തർമന്ദറിലേക്ക് മാറ്റണമെന്ന ദില്ലി പൊലീസിന്റെ ആവശ്യം തള്ളി കർഷകർ. പാർലമെന്റ് ധർണയിൽ മാറ്റമില്ല. പ്രതിഷേധക്കാരുടെ പട്ടിക പൊലീസിന് കൈമാറും.

കർഷകർക്ക് തിരിച്ചറിയൽ ബാഡ്ജ് നൽകും.  200 കർഷകർ എന്ന എണ്ണം കുറയ്ക്കില്ല എന്നും കർഷക സംഘടനകൾ അറിയിച്ചു. എന്നാൽ കൊവിഡ് സാഹചര്യം മുൻനിർത്തി ധർണയ്ക്ക് അനുമതി നൽകാൻ കഴിയില്ലെന്ന് പോലീസ് പിന്നീട് അറിയിച്ചു.

22 മുതൽ പാർലമെന്റിന് മുന്നിൽ പ്രതിഷേധം നടത്താൻ അനുമതി നൽകാൻ കഴിയില്ലെന്നാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്. ദില്ലി പൊലീസും കാർഷക നേതാക്കളും തമ്മിൽ നടന്ന ചർച്ചയിൽ അതീവ സുരക്ഷാ മേഖലയായ പാർലമെന്‍റ്  പരിസരത്തേക്ക് മാർച്ച് നടത്താൻ അനുവദിക്കാൻ കഴിയില്ലെന്നും വേദി ജന്തർമന്ദറിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം തള്ളിക്കളഞ്ഞ കർഷക നേതാക്കൾ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. ഓരോ ദിവസവും 200 പേർ ധർണ നടത്തും.

സമരത്തിൽ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങൾ പൊലീസിന് കൈമാറാം. ദിവസവും ധർണയ്ക്ക് ശേഷം സമര ഭൂമിയിലേക്ക് മടങ്ങാം എന്നതുള്‍പ്പെടെയുള്ളവയാണ് കർഷകർ പൊലീസിനെ അറിയിച്ചത്.

എന്നാൽ ഇതിന് പിന്നാലെയാണ് കൊവിഡ് സാഹചര്യം മുൻനിർത്തി അനുമതി നൽകാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചത്. ഇതിനിടെ ജൻപത്ത്, സെൻട്രൽ സെക്രട്ടേറിയറ്റ്, ഉദ്യോഗ് ഭവൻ അടക്കം ഏഴ് മെട്രോ സ്റ്റേഷനുകൾക്ക് ദില്ലി പൊലീസ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News