ഗോവയ്ക്ക് പോകുന്നവര്‍ ഇതുകൂടി കയ്യില്‍ കരുതൂ….

കൊവിഡ് വ്യാപനം രൂക്ഷമായതോടെ പലരുടെയും ഗോവ യാത്ര മുടങ്ങിയിരിക്കുകയാണ്. കൊവിഡ് ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയ വിനോദ സഞ്ചാരകേന്ദ്രം കൂടിയാണ് ഗോവ. കൊവിഡ് ഏറെക്കുറേ വരുതിയിലായതോടെ വീണ്ടും സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഗോവന്‍ സര്‍ക്കാര്‍.

എന്നാല്‍, ഇനി ഗോവയ്ക്ക് പോകാന്‍ ചില കാര്യങ്ങള്‍ കൂടി കയ്യില്‍ കരുതേണ്ടതുണ്ട്. ചില നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട് ഗോവന്‍ സര്‍ക്കാര്‍. ഈ നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മാത്രമേ ഗോവയ്ക്ക് പോകാന്‍ സാധിക്കൂ.

കൊവിഡ് വാക്സിന്‍ രണ്ട് ഡോസും എടുത്ത സഞ്ചാരികള്‍ക്ക് മാത്രമേ ഗോവയിലേക്ക് പ്രവേശിക്കാനാകൂ. വാക്‌സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് സഞ്ചാരികള്‍ കൈയ്യില്‍ കരുതണം. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് പുറമേ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സഞ്ചാരികള്‍ ഹാജരാക്കണം.

എന്നാല്‍, ജോലി ആവശ്യത്തിനായോ ഗോവയില്‍ സ്ഥിര താമസമാക്കിയവര്‍ക്കോ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ജൂലൈ രണ്ട് മുതല്‍ വാക്സിനെടുത്ത സഞ്ചാരികള്‍ക്ക് ഗോവയില്‍ പ്രവേശനം അനുവദിച്ചിരുന്നു. എന്നിട്ടും കൊവിഡ് കേസുകള്‍ ഉയരുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണ് ഗോവന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഓഗസ്റ്റ് അഞ്ചുവരെയാണ് ഈ തീരുമാനം നിലനില്‍ക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News