മുംബൈയിൽ പേമാരിയിൽ കനത്ത നാശനഷ്ടം; അടുത്ത 5 ദിവസം നിർണായകം

മുംബൈയിൽ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.പ്രധാന റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം താറുമാറായി.റോഡിനരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ പലതും വെള്ളത്തിൽ ഒഴുകി നടന്നു.

മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും 176.96 മില്ലിമീറ്റർ മഴയാണ് രണ്ടു ദിവസമായി രേഖപ്പെടുത്തിയത്. കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ യഥാക്രമം 204.07 മില്ലിമീറ്ററും പടിഞ്ഞാറൻ 195.48 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

കനത്ത മഴയിൽ ലോക്കൽ ട്രെയിൻ സേവനം പൂർണമായും നിലച്ചു.മുംബൈയിലെ ചെമ്പൂർ, വിക്രോളി, ഭാണ്ഡൂപ്പ് എന്നിവിടങ്ങളിലാണ് മഴയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായത്. മൂന്നിടങ്ങളിലായി നടന്ന അപകടങ്ങളിൽ 24 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.

ചുനഭട്ടി, സയൺ, ദാദർ, ഗാന്ധി മാർക്കറ്റ്, ചെമ്പൂർ, കുർള, എൽബിഎസ് മാർഗ് തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിൽ വലഞ്ഞു .താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറിയതോടെ പലർക്കും വീട് വിട്ടിറങ്ങേണ്ടി വന്നു. ജനങ്ങൾ കിട്ടിയ സാധനങ്ങളുമായി മുട്ടോളം വെള്ളത്തിൽ നീന്തിയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയത്.

അടുത്ത അഞ്ച് ദിവസങ്ങളിൽ മുംബൈയിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News