മലപ്പുറം ജില്ലയില്‍ 2,271 പേര്‍ക്ക് കൊവിഡ്; 2,299 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 2,271 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 14.36 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,203 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 34 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 34 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 1,366 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.

2,299 പേര്‍ രോഗമുക്തരായതോടെ ജില്ലയില്‍ കൊവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 3,47,935 ആയി. 53,405 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

18,863 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 651 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 349 പേരും 115 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 573 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.

മലപ്പുറം ജില്ലയില്‍ഇന്ന് പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 97
ആലങ്കോട് 21
ആലിപ്പറമ്പ് 23
അമരമ്പലം 19
ആനക്കയം 23
അങ്ങാടിപ്പുറം 12
അരീക്കോട് 11
ആതവനാട് 15
ഊരകം 15
ചാലിയാര്‍ 06
ചീക്കോട് 19
ചേലേമ്പ്ര 34
ചെറിയമുണ്ടം 06
ചെറുകാവ് 13
ചോക്കാട് 07
ചുങ്കത്തറ 43
എടക്കര 19
എടപ്പറ്റ 07
എടപ്പാള്‍ 15
എടരിക്കോട് 10
എടവണ്ണ 34
എടയൂര്‍ 24
ഏലംകുളം 14
ഇരിമ്പിളിയം 27
കാലടി 06
കാളികാവ് 29
കല്‍പകഞ്ചേരി 11
കണ്ണമംഗലം 19
കരുളായി 26
കരുവാരക്കുണ്ട് 39
കാവനൂര്‍ 57
കീഴാറ്റൂര്‍ 31
കീഴുപറമ്പ് 12
കോഡൂര്‍ 18
കൊണ്ടോട്ടി 30
കൂട്ടിലങ്ങാടി 16
കോട്ടക്കല്‍ 11
കുറുവ 34
കുറ്റിപ്പുറം 41
കുഴിമണ്ണ 41
മക്കരപ്പറമ്പ് 07
മലപ്പുറം 38
മമ്പാട് 18
മംഗലം 12
മഞ്ചേരി 30
മങ്കട 03
മാറാക്കര 48
മാറഞ്ചേരി 08
മേലാറ്റൂര്‍ 32
മൂന്നിയൂര്‍ 22
മൂര്‍ക്കനാട് 30
മൂത്തേടം 22
മൊറയൂര്‍ 35
മുതുവല്ലൂര്‍ 06
നന്നമ്പ്ര 13
നന്നംമുക്ക് 08
നിലമ്പൂര്‍ 20
ഒതുക്കുങ്ങല്‍ 13
ഒഴൂര്‍ 24
പള്ളിക്കല്‍ 22
പാണ്ടിക്കാട് 32
പരപ്പനങ്ങാടി 19
പറപ്പൂര്‍ 22
പെരിന്തല്‍മണ്ണ 24
പെരുമണ്ണ ക്ലാരി 04
പെരുമ്പടപ്പ് 13
പെരുവള്ളൂര്‍ 39
പൊന്മള 04
പൊന്മുണ്ടം 02
പൊന്നാനി 34
പൂക്കോട്ടൂര്‍ 29
പോരൂര്‍ 08
പോത്തുകല്ല് 23
പുലാമന്തോള്‍ 18
പുളിക്കല്‍ 38
പുല്‍പ്പറ്റ 18
പുറത്തൂര്‍ 07
പുഴക്കാട്ടിരി 04
താനാളൂര്‍ 41
താനൂര്‍ 40
തലക്കാട് 05
തവനൂര്‍ 02
താഴേക്കോട് 18
തേഞ്ഞിപ്പലം 07
തെന്നല 08
തിരുനാവായ 11
തിരുവാലി 09
തൃക്കലങ്ങോട് 35
തൃപ്രങ്ങോട് 03
തുവ്വൂര്‍ 47
തിരൂര്‍ 34
തിരൂരങ്ങാടി 33
ഊര്‍ങ്ങാട്ടിരി 42
വളാഞ്ചേരി 28
വളവന്നൂര്‍ 10
വള്ളിക്കുന്ന് 21
വട്ടംകുളം 25
വാഴക്കാട് 21
വാഴയൂര്‍ 26
വഴിക്കടവ് 25
വെളിയങ്കോട് 13
വേങ്ങര 11
വെട്ടത്തൂര്‍ 29
വെട്ടം 35
വണ്ടൂര്‍ 36

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here