സുപ്രീംകോടതി ഇടപെടല്‍ ഫലം കണ്ടു; യു.പിയ്ക്ക് പിന്നാലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് ദില്ലി സര്‍ക്കാര്‍

യു.പിയ്ക്ക് പിന്നാലെ കൻവാർ യാത്രയ്ക്ക് അനുമതി നിഷേധിച്ച് ദില്ലി.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ കഴിഞ്ഞദിവസം കൻവാർ യാത്രയ്ക്ക് വിലക്കേർപ്പെടുത്തി യു.പി സർക്കാരും രംഗത്തെത്തിയിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും കൻവാർ യാത്രയ്ക്ക് അനുമതി നൽകിയ യു.പി സർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇതേത്തുടർന്നാണ് യാത്ര നിർത്തിവെയ്ക്കുന്നതായി യോഗി സർക്കാർ അറിയിച്ചത്.

സംഭവത്തിൽ വിശദീകരണം ചോദിച്ച് യു.പി സർക്കാരിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. രാജ്യത്ത് കൊവിഡ് സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് കൻവാർ യാത്രയ്ക്ക് യു.പി സർക്കാർ അനുവാദം നൽകിയത്.

കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈ 25 മുതൽ കൻവാർ യാത്ര അനുവദിക്കുമെന്നാണ് യു.പി സർക്കാർ പറഞ്ഞത്.എന്നാൽ, കൻവാർ യാത്ര റദ്ദാക്കിയില്ലെങ്കിൽ അതിനായി ഉത്തരവിറക്കും എന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകുകയായിരുന്നു.

പൗരന്റെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്നായിരുന്നു കോടതി നടത്തിയ വിമർശനം.ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കൻവാർ യാത്ര ഒരു തരത്തിലും സംഘടിപ്പിക്കരുതെന്നും അങ്ങനെ നടത്തിയാൽ ഇതിനെതിരെ ഉത്തരവ് പാസാക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യാത്ര റദ്ദാക്കിക്കൊണ്ടുള്ള യു.പി സർക്കാറിന്റെ തീരുമാനം വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News