വാഷിംഗ്ടണില്‍ വെടിവയ്പ്പ്: ആറു വയസ്സുകാരി കൊല്ലപ്പെട്ടു

അമേരിക്കയിലുണ്ടായ വെടിവയ്പ്പിൽ ആറ് വയസ്സുകാരി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഫുട്പാത്തിൽ സൈക്കിൾ ഓടിക്കുന്നതിനിടെയായിരുന്നു നിയാ കോർട്ട്‌നി എന്ന ഒന്നാം ക്ലാസുകാരിക്ക് വെടിയേറ്റത്.

വെടിയേറ്റ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.വെടിവയ്പ്പിൽ പരിക്കേറ്റ മറ്റ് അഞ്ച് പേരുടെ നില ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.

എന്ത് കാരണത്താലാണ് വെടിവയ്പ്പുണ്ടായതെന്ന് വ്യക്തമല്ല. അക്രമികളെ പിടികൂടാൻ സഹായിക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും പരിസരവാസികളോട് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

അന്വേഷണം അരംഭിച്ചതായി പൊലീസ് പറഞ്ഞു. ചാരനിറത്തിലുള്ള കാറിൽ നിന്നാണ് അക്രമി സംഘം വെടിയുതിർത്തത്. പ്രദേശത്തെ ചിലർ തമ്മിലുള്ള വ്യക്തിപരമായ തർക്കത്തെ തുടർന്നാണ് വെടിവയ്പ്പുണ്ടായതെന്ന് സൂചനയുണ്ടെങ്കിലും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നാലേ കാര്യങ്ങൾക്ക് വ്യക്തത വരികയുള്ളു എന്നാണ് പൊലീസ് പറയുന്നത്.

സംഭവം നടന്ന സമയത്ത് പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടായിരുന്നിട്ടും അക്രമം തടയാൻ കഴിഞ്ഞില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News