ആലപ്പു‍ഴയില്‍ വ്യാജമദ്യ നിര്‍മ്മാണത്തിനായി സൂക്ഷിച്ച സ്പിരിറ്റ് പിടികൂടി; കുപ്രസിദ്ധ കുറ്റവാളിയടക്കം പ്രതിപ്പട്ടികയില്‍

ആലപ്പുഴ എക്സൈസ് ഇന്റെലിജന്‍സ് സംഘം വ്യാജമദ്യ നിര്‍മ്മാണത്തിനായി സൂക്ഷിച്ച 1460 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കായംകുളം കറ്റാനം ഇലിപ്പക്കുളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 1460 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്.

ഇലിപ്പക്കുളം ഇടയില വടക്കതില്‍ വീട്ടില്‍ നിന്നും 35 ലിറ്റര്‍ കൊള്ളുന്ന 20 കന്നാന്നുകളിലായി 700 ലിറ്റര്‍ സ്പിരിറ്റ്, നിറം ചേര്‍ത്ത 360 ലിറ്റര്‍ സ്പിരിറ്റ്, നിറം ചേര്‍ക്കുന്നതിനായി നേര്‍പ്പിച്ച 400 ലിറ്റര്‍ സ്്പിരിറ്റ് എന്നിങ്ങനെയാണ് പിടികൂടിയത്. വ്യാജമദ്യ നിര്‍മ്മാണ സ്ഥലത്തായിരുന്നു പരിശോധന.

നിര്‍മ്മാണത്തിനാവിശ്യമായ കാരാമല്‍, ഫ്ളേവര്‍, വാനില എന്നിവയും പിടികൂടി. പ്രതികളായി വീട്ടുടമ ശിവന്‍, നിരവധി കേസുകളിലെ പ്രതിയായ മണിക്കുട്ടന്‍ എന്ന് വിളിക്കുന്ന മനുകുമാര്‍ എന്നിവരെ അറസ്റ്റു ചെയ്തു. കൂട്ടാളികളും പ്രധാനികളുമായ കിഷോര്‍ എന്ന് വിളിക്കുന്ന ഹാരിജോണ്‍, കാപ്പയടക്കം കേസുകളിലെ കുപ്രസിദ്ധ പ്രതി റിയാസ്ഖാന്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഹാരി ജോണിനെയും റിയാസ് ഖാനെയും പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി എക്സൈസ് സംഘം അറിയിച്ചു.

എക്സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ പ്രിവന്റീവ് ഓഫീസര്‍ .ജി.ഗോപകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റ് അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചില്ലറ വില്‍പ്പനയ്ക്കായി കന്നാസുകളില്‍ നിറച്ച് വ്യാജമദ്യം നല്‍കുന്ന കേന്ദ്രമായിരുന്നു വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.ആലപ്പുഴ ഐ.ബി ഇന്‍സ്പെക്ടര്‍ ആര്‍.പ്രശാന്തി ന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രിവന്റിവ് ഓഫിസര്‍ അബ്ദുല്‍ ഷുക്കൂര്‍, ഗോപന്‍, ഷിഹാബ്, അലക്സാണ്ടര്‍ , റോയി ജേക്കബ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News