അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തും: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

കാലവർഷം ശക്തിപ്രാപിച്ചതിനാൽ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്താനും, ജലവൈദ്യുത ഉത്പാദനം വർദ്ധിപ്പിച്ച്‌ ഡാമുകളിലെ ജലനിരപ്പ് പരമാവധി നിയന്ത്രിക്കാനും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി.

കെ.എസ്.ഇ.ബി യുടെ ജലസംഭരണികളിലാകെ ജൂലൈ 18 ന് രാവിലെ ഏഴു മണിയ്ക്കുള്ള കണക്കുപ്രകാരം 52.57 ശതമാനം വെള്ളമാണുള്ളത്. പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് ആശങ്കാജനകമല്ല. എന്നിരുന്നാലും, കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ച റൂൾ കർവുകൾ കർശനമായി പാലിക്കാനും, ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന പക്ഷം നിയമാനുസൃതമായ മുന്നറിയിപ്പുകൾ നൽകി ഡാമുകൾ തുറക്കാനും ഉദ്യോഗസ്ഥരോട് മന്ത്രി നിർദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here