BIG BREAKING..കേന്ദ്ര സര്‍ക്കാരിന്‍റെ ഫോണ്‍ ചോര്‍ത്തല്‍: ആദ്യഘട്ട വിവരങ്ങള്‍ പുറത്ത്, 40 ഓളം  മാധ്യമപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ന്നു, രണ്ട് കേന്ദ്ര മന്ത്രിമാരും കുടുങ്ങി

രാജ്യത്തെ ഒറ്റു കൊടുത്ത് കേന്ദ്ര സര്‍ക്കാര്‍. 40 ഓളം  മാധ്യമപ്രവര്‍ത്തകരുടെയും രണ്ട് കേന്ദ്ര മന്ത്രിമാരുടെയും മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങളാണ് ഒരു കൂസലുമില്ലാതെ ചോര്‍ത്തി നല്‍കിയത്. പെഗാസസ് എന്ന ഇസ്രായേല്‍ ചാര സോഫ്റ്റ്വെയറിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.

ആദ്യഘട്ട വിവരം മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അടുത്ത പട്ടികയില്‍ ഉണ്ടായേക്കും.

പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് മൂന്ന് സുപ്രീംകോടതി ജഡ്ജിമാരും സുരക്ഷാ ഏജന്‍സി മേധാവിയും ഉള്‍പ്പെടുന്നു.

മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, പത്രപ്രവർത്തകർ, നിയമവിദഗ്ധര്‍ എന്നിവരുൾപ്പെടെ 300 ഓളം ഇന്ത്യൻ മൊബൈൽ ടെലിഫോൺ നമ്പറുകൾ ചോര്‍ത്തിയതില്‍ ഉൾപ്പെടുന്നു. നിരവധി ബിസിനസുകാരും ഇതില്‍ ഉള്‍പ്പെടുന്നു.

മലയാളി മാധ്യമപ്രവർത്തകൻ ഗോപി കൃഷ്ണൻ, നിതിന്‍ ഗഡ്കരി, സ്‌മൃതി ഇറാനി എന്നിവരുടെ ഫോൺ വിവരങ്ങളും ചോർത്തിയെന്നാണ് സംശയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News