എസ്എസ്എൽസി മാർക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കരുത്; മുന്നറിയിപ്പുമായി സൈബർ വിദഗ്ധൻ ജിൻസ് ടി തോമസ്

എസ്എസ്എൽസി മാർക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് സുരക്ഷിതമല്ലെന്ന് സൈബർ വിദഗ്ധരുടെ മുന്നറിയിപ്പ്. മാർക്ക് ലിസ്റ്റ് പങ്കുവയ്ക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ വിവരങ്ങൾ ദൂരുപയോഗപ്പെടാൻ സാധ്യതയേറെയാണ്. പരമാവധി വ്യക്തിഗത വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്നും സൈബർ വിദഗ്ധൻ ജിൻസ് ടി തോമസ് പറയുന്നു.

Jince T Thomas ,Cyber expert

എസ്എസ്എൽസി ഫലം പുറത്തു വന്നതോടെ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളുടെ ഫോട്ടോയും മാർക്ക് ലിസ്റ്റുൾപ്പടെയാണ് പലരും സമൂഹമാധ്യമങ്ങൾ പങ്കുവച്ചത്. ഇത് സുരക്ഷിതമല്ലെന്നാണ്മുന്നറിയിപ്പ്.

വിദ്യാർത്ഥികളുടെ പേര്, റജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി, ജാതി, രക്ഷാകർത്താക്കളുടെ പേര്, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ദുരുപയോഗത്തിന് സാധ്യത വർദ്ധിപ്പിക്കും. ഇത്തരം വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതിൽ നിന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും പിന്മാറണമെന്നും വിദഗ്ധനായ ജിൻസ് ടി തോമസ് പറയുന്നു.

ഇത്തരം രേഖകൾ പങ്കുവയ്ക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ മറച്ചുവയ്ക്കാൻ ശ്രദ്ധിക്കണമെന്നു സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരാളുടെ പേരും ജനന തിയ്യതി ഉൾപ്പടെ പ്രധാന വിവരങ്ങൾ ലഭിക്കുന്നതോടെ തട്ടിപ്പ് സംഘങ്ങള്‍ ഇതുമുതലെടുത്ത് പല തരത്തില്‍ ദുരുപയോഗിക്കുമെന്നും  ചൂണ്ടിക്കാണിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here