
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹരിയാനയിലും ഗോവയിലും നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടി. ജൂലൈ 26ന് രാവിലെ 7 മണി വരെയാണ് ഗോവയിൽ നിയന്ത്രണം. ഗോവയിൽ 50 ശതമാനം ആൾക്കാരെ പ്രവേശിപ്പിച്ചു കൊണ്ട് ബാറുകളും റസ്റ്റോറന്‍റുകളും തുറന്നു പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു.
ഹരിയാനയിൽ ജൂലൈ 27 വരെയാണ് നിയന്ത്രണം. യുപിക്ക് പിന്നാലെ ദില്ലിയിലും കൻവാർ യാത്ര അനുവദിക്കില്ലെന്ന് ദില്ലി ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
അതേസമയം, മഹാരാഷ്ട്രയിൽ ഒൻപതിനായിരം പേർക്കാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 180 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 2079 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 29 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here