നവജ്യോത് സിംഗ് സിദ്ധു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്‍; ഇടഞ്ഞ് അമരീന്ദർ സിംഗ്

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ധുവിനെ പ്രഖ്യാപിച്ചു.  ഏറെനാളത്തെ മാരത്തൺ ചർച്ചകൾക്ക് ഒടുവിലാണ് ഹൈക്കമാൻഡിൻ്റെ പ്രഖ്യാപനം. സിദ്ധുവിന് പുറമെ നാല് വർക്കിംഗ് പ്രസിഡൻ്റുമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്.

സംഗത് സിംഗ് ഗിൽസിയാൻ, സുഖ് വിന്ദർ സിംഗ് ഡാനി , പവൻ ഗോയൽ, കുൽജിത് സിംഗ് നഗ്ര എന്നിവരാണ് വർക്കിംഗ് പ്രസിഡന്റുമാർ. പി സി സി അധ്യക്ഷനായിരുന്ന സുനിൽ ജഖറിന്നെ മാറ്റിയാണ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.

കുൽജിത് സിങ്ങിനെ സിക്കിം, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളുടെ ചുമതലയിൽ നിന്ന് നീക്കിയാണ് വർക്കിംഗ് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. സിദ്ധുവിനെ അധ്യക്ഷനാക്കുന്നതിൽ കടുത്ത എതിർപ്പ് അറിയിച്ച മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് ചർച്ചകൾ നടത്തി അനുനയിപ്പിച്ചിരുന്നു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നേരത്തെ അമരീന്ദറുമായി ചർച്ചകൾ നടത്തിയിരുന്നു.സമുദായ സന്തുലിതാവസ്ഥ പാലിക്കുനതിനായാണ് നാല്  വർക്കിംഗ് പ്രസിഡണ്ട് മാരെ നിയമിച്ചിട്ടുള്ളത്.

അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് അമരീന്ദറിനേയും സിദ്ദുവിനേയും ഒരുമിച്ച് കൊണ്ടുപോകണമെന്ന തീരുമാനം ഹൈക്കമാന്റ് സ്വീകരിച്ചത്. സിദ്ധുവിനെ പിസിസി അധ്യക്ഷനാക്കുന്ന പ്രഖ്യാപനം വൈകുന്നതിൽ സിദ്ധു അനുകൂല പക്ഷം പ്രതിഷേധം അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News