അഭിഭാഷക ചമഞ്ഞ് കോടതിയിൽ പ്രാക്ടീസ് ചെയ്ത പെൺകുട്ടിക്ക് എതിരെ ബാർ അസ്സോസിയേഷൻ പോലീസിൽ പരാതി നൽകി. കുട്ടനാട് സ്വദേശിനി സെസ്സി സേവ്യർ ആണ് 2018 മുതൽ ആലപ്പുഴ കോടതിയിൽ അഭിഭാഷകയായ പ്രവർത്തിച്ചത്.
കഴിഞ്ഞ ദിവസം ഇവർക്കെതിരെ ബാർ അസ്സോസിയേഷനു ലഭിച്ച പരാതിയിലാണ് ഇവർ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്തത് എന്ന് പുറത്തായത്. ഇതോടെ ഇവർ മുങ്ങിയതായാണ് സൂചന.
ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 3 മാസം മുൻപ് നടന്ന ബാർ അസ്സോസിയേഷൻ ലൈബ്രേറിയനായ് ഇവരെ തിരഞ്ഞെടുത്തിരുന്നു. കോൺഗ്രസ്സ് അനുകൂല സംഘടന പ്രവർത്തകയാണിവർ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.