സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ തുടരും; ജാഗ്രത കൈവിടരുതെന്നു സര്‍ക്കാര്‍

ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്നും ലോക്ഡൗണ്‍ ഇളവുകള്‍. കടകള്‍ക്ക് രാത്രി 8 മണി വരെ പ്രവര്‍ത്തനാനുമതിയുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നത്. സംസ്ഥാനത്ത് ടി പി ആര്‍ നിരക്ക് 10 ശതമാനത്തിന് മുകളില്‍ തുടരുകയാണ്.

ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ഒരു ദിവസം എല്ലാ കടകള്‍ക്കും തുറക്കാം. ബെവ്കോ മദ്യവില്പന ശാലകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ 40 പേരെ വരെ അനുവദിക്കും.

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍വന്നതോടെ തിങ്കളാഴ്ചമുതല്‍ കൂടുതല്‍ കടകള്‍ തുറക്കാം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു പുറമേ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും തുടങ്ങിയവയ്ക്കാണ് തിങ്കളാഴ്ചമുതല്‍ തുറക്കാന്‍ അനുമതിയുള്ളത്.

തുണിക്കട, ചെരിപ്പുകട, ഫാന്‍സിക്കട, സ്വര്‍ണക്കട തുടങ്ങിയവയ്ക്ക് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തുറക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. രോഗസ്ഥിരീകരണനിരക്ക് 10 ശതമാനം വരെയുള്ള എ, ബി. കാറ്റഗറി മേഖലകളിലാണ് തിങ്കള്‍മുതല്‍ വെള്ളി വരെ രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ കടകള്‍ തുറക്കാന്‍ അനുവദിക്കുക.

ബക്രീദ് പ്രമാണിച്ച്, ട്രിപ്പിള്‍ ലോക്ഡൗണ്‍ മേഖലയിലുള്ള (ഡി) പ്രദേശങ്ങളില്‍ തിങ്കളാഴ്ച നിയന്ത്രണങ്ങള്‍ക്കു വിധേയമായി കടകള്‍ തുറക്കാം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ കൂടാതെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക്‌സ് കടകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവ തുറക്കാനാകും.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ചയും കൊവിഡ് അവലോകനയോഗമുണ്ട്. കൂടുതല്‍ ഇളവുകള്‍ വരുമെന്നാണു പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here