അറഫാ സംഗമം ഇന്ന്

ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം തിങ്കളാഴ്ച നടക്കും. അറഫാ സംഗമത്തില്‍ പങ്കെടുക്കാനായി ഹാജിമാരെല്ലാം പ്രഭാത നമസ്‌കാരത്തിനുശേഷം മിനായില്‍നിന്ന് പുറപ്പെടും. ഉച്ചയ്ക്കാണ് അറഫാ സംഗമം.

അറഫയില്‍ തീര്‍ഥാടകര്‍ സംഗമിക്കുന്നതോടെ ഹജ്ജ് ചെയ്തവരായി പരിഗണിക്കും. എങ്കിലും അവശേഷിക്കുന്ന കര്‍മങ്ങള്‍കൂടി ഹാജിമാര്‍ നിര്‍വഹിക്കും. നമിറ പള്ളിയില്‍നടക്കുന്ന ഹജ്ജ് വാര്‍ഷിക പ്രഭാഷണത്തിനും നമസ്‌കാരത്തിനും ശേഷം ഹാജിമാര്‍ അറഫയില്‍ കഴിയും. പിന്നീട് സൂര്യാസ്തമയത്തോടെ അറഫയില്‍നിന്ന് മുസ്ദലിഫയിലേക്ക് തിരിക്കും.

മുസ്ദലിഫയില്‍വെച്ച് മഗ്രിബ് ഇഷാ നമസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിച്ച് ചൊവ്വാഴ്ച പ്രഭാതത്തില്‍ വീണ്ടും മിനായില്‍ചെന്ന് ജംറയില്‍ കല്ലേറുകര്‍മം ചെയ്യാനായി ചെറുകല്ലുകള്‍ ശേഖരിക്കും. ഹജ്ജ് കര്‍മത്തിന് തുടക്കംകുറിച്ചത് ഞായറാഴ്ചയാണ്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഇത്തവണ ചടങ്ങുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News