കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്

മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിയ്ക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ദിവസം ഇരുനൂറു കര്‍ഷകര്‍ വീതം പങ്കെടുക്കുന്ന വിധത്തിലാണ് സമരം. പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്ന എല്ലാവരും ബാഡ്ജ് ധരിയ്ക്കും.

പാര്‍ലമെന്റ് വളയാനോ അകത്തേക്ക് തള്ളിക്കയറാനോ ശ്രമിയ്ക്കാത്ത വിധത്തിലാണ് സമരം നടത്താന്‍ തിരുമാനിച്ചിട്ടുള്ളത്. മാര്‍ച്ചില്‍ പങ്കെടുക്കുന്നവരുടെ മൊബൈല്‍- ആധാര്‍ നമ്പറുകള്‍ കൈമാറാമെന്ന് ഡല്‍ഹി പൊലീസുമായുള്ള ചര്‍ച്ചയില്‍ കര്‍ഷകസംഘടനാ നേതാക്കള്‍ അറിയിച്ചു.

ഇന്ന് മുതലാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുക. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കൊവിഡ് പ്രതിസന്ധി, ഇന്ധനവില വര്‍ധനവ് തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് ആദ്യ ദിവസം നോട്ടിസ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള അബ്ദു സമദ് സമദാനി ലോകസഭാംഗമായും അബ്ദുള്‍ വഹാബ് രാജ്യസഭാംഗമായും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യ ദിവസം ഫോണ്‍ ചോര്‍ത്തല്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. കൊവിഡ് വീഴ്ചകള്‍, ഇന്ധനവില വര്‍ധനവ് തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തരപ്രമേയത്തിന് അവതരാണാനുമതി തേടി ഇതിനകം വിവിധ പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങള്‍ അടിയന്തിര പ്രമേയത്തിനും നോട്ടിസ് നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here