അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി; ‘ഇല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് പോലെ സത്യം ബി ജെ പിയെ വേദനിപ്പിക്കും’

പെഗാസസ് ഫോണ്‍ ചോര്‍ച്ചയില്‍ വിശദീകരണം ആവശ്യപ്പെട്ട് രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി. ഇസ്രയേല്‍ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കണം. ഇല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് പോലെ സത്യം ബി ജെ പിയെ വേദനിപ്പിക്കുമെന്നും സ്വാമി പറഞ്ഞു.

ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര്‍ പെഗാസസ് ഉപയോഗിച്ച് രണ്ട് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ മുന്നൂറോളം ഇന്ത്യക്കാരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം. ഫോണ്‍ ചോര്‍ത്തലിന്റെ തെളിവുകള്‍ ഇന്ത്യയില്‍ നിന്നുള്ള ‘ദ വയര്‍’ ഉള്‍പ്പെടെ ലോകത്തെ 16 മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചപ്പോള്‍, കെട്ടിച്ചമച്ച കഥയാണിതെന്ന് കേന്ദ്രം പ്രതികരിച്ചു.

പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ബിഡന്‍ സ്റ്റോറീസ്, ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍ എന്നീ സംഘടനകളും 16 മാധ്യമ സ്ഥാപനങ്ങളും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഇന്ധ്രായേല്‍ സൈബര്‍ കമ്പനി എന്‍ എസ് ഒ വികസിപ്പിച്ച ചാര സോഫ്റ്റ് വെയര്‍ പെഗാസസിന്റെ തന്നെ ഡാറ്റാബെയ്‌സില്‍ നിന്ന് 10 രാജ്യങ്ങളിലുള്ള 1571 പേരുടെ നമ്പറുകളാണ് കണ്ടെത്തിയത്. ഇതില്‍ 300 അധികം പേര്‍ ഇന്ത്യക്കാരാണ്. 2 കേന്ദ്ര മന്ത്രിമാര്‍, 3 പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി, 40 മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഉള്‍പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News