ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ അടക്കം രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറാണ്. സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച മുതലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ഇഷ്ഫാഖ് ദര്‍ എന്നയാളാണ് കൊല്ലപ്പെട്ട ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍. മുന്‍ ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാള്‍. 2017ല്‍ പൊലീസ് ജോലി ഉപേക്ഷിച്ച ഇയാള്‍ തുടര്‍ന്ന് ഇവിടെ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. ഇവിടെ ഭീകരര്‍ ഉണ്ടെന്നാറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസും സൈന്യവും സെന്‍ട്രല്‍ റിസര്‍വ് പൊലീസും സംയുക്തമായി സൈനിക മുന്നേറ്റം നടത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ 81 തീവ്രവാദികള്‍ കശ്മീരില്‍ കൊല്ലപ്പെട്ടതായി ഐ ജി കുമാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News