പേമാരിയിൽ മുങ്ങി മുംബൈ; 33 മരണം, നഗരത്തിൽ റെഡ് അലേർട്ട്

മുംബൈയിൽ കഴിഞ്ഞ ദിവസം തുടർച്ചയായി പെയ്ത കനത്ത മഴയിൽ അഞ്ചിടങ്ങളിലായി നടന്ന അപകടങ്ങളിൽ 32 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നും രാവിലെ മുതൽ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും ശക്തിയായ മഴ തുടരുകയാണ്.മുംബൈയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ ഉദ്യോഗസ്ഥരോടും രക്ഷാ പ്രവർത്തകരോടും അതീവ ജാഗ്രത പുലർത്തണമെന്നും അപകട മേഖലകളിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ആവശ്യപ്പെട്ടു. തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് നഗരത്തിൽ വൈദ്യുതി തടസ്സവും ശുദ്ധജല വിതരണത്തിൽ കുറവും അനുഭവപ്പെട്ടു.

ഭാണ്ടൂപ്പിൽ മുംബൈ നഗരസഭയുടെ കീഴിലുള്ള ജലശുദ്ധീകരണ ശാലയിൽ വെള്ളം കയറിയതോടെ നഗരത്തിൽ പലയിടങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. വൈദ്യുതി തടസ്സം ഏറെ ബുദ്ധിമുട്ടിലാക്കിയത് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളെയാണ്. ഇതോടെ ആശങ്ക പങ്കു വച്ച് നിരവധി പേരാണ് സഹായം തേടി ട്വീറ്റ് ചെയ്തത്.

മൊബൈൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ കൂടി ഉയർന്നതോടെ അടിയന്തിര സഹായങ്ങളുടെ ഏകോപനത്തെയും തകിടം മറിച്ചു.നഗരത്തിൽ ചുനബത്തി, സയൺ, മാട്ടുംഗ, ദാദർ, ചെമ്പൂർ, ഗാന്ധി മാർക്കറ്റ്, കുർള, എൽ.ബി.എസ്. മാർഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്‌. താനെ, ഡോംബിവ്‌ലി കല്യാൺ മേഖലയിലും ശക്തിയായ മഴയാണ് ഇന്ന് അനുഭവപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News