അങ്കണം ഷംസുദ്ദീൻ പുരസ്‌കാരം പ്രൊഫ. കെ.പി.ശങ്കരന്‌

നാലാമത് അങ്കണം ഷംസുദ്ദീൻ സ്മൃതി 2021 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പ്രശസ്ത നിരൂപകനും വാഗ്മിയും സാഹിത്യ അക്കാദമി വിശിഷ്ട അംഗവുമായ പ്രൊഫസ്സർ കെ.പി ശങ്കരൻ മാഷ്ക്കാണ് സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള അങ്കണം ഷംസുദ്ദീൻ സ്മൃതി വിശിഷ്ട സാഹിതീ സേവപുരസ്കാരം നൽകുന്നത് .

അമ്പതിനായിരം രൂപയും ശില്പവുമടങ്ങുന്നതാണ് അവാർഡ് .കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗവും മാതൃഭൂമി ആഴ്ചപതിപ്പിന്റെ പത്രാധിപരും മികച്ച നോവലിസ്റ്റും ചെറുകഥാകൃത്തുമായ സുഭാഷ്ചന്ദ്രനാണ്(സമുദ്രശില)നോവൽ പുരസ്കാരം നേടിയത്.

പ്രശസ്ത കവിയും മുൻ സംഗീത നാടക അക്കാദമി സെക്രട്ടറിയുമായ ഡോ.സി.രാവുണ്ണിക്കാണ്(കറുത്ത വറ്റേകറുത്തവറ്റേ)കവിതാ പുരസ്കാരം ലഭിച്ചത്.സംസ്കൃത സർവ്വകലാശാല തൃശ്ശർ സെന്ററിലെ മലയാളം വകുപ്പു മേധാവിയും നിരൂപകനുമായ ഡോ.എം.കൃഷ്ണൻ നമ്പൂതിരിയാണ്(ശൈലി പരിണാമം മലയാള നോവലിൽ)പഠനത്തിനുള്ള അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്കാരത്തിന് അർഹനായത്.

ക്യാഷും ശില്പ്പ‍വുമാണ് അവാർഡ്.കൊവിഡ് സാഹചര്യങ്ങളിലെ ഇളവ് ലഭിക്കുന്നതിനനുസൃതമായി അവാർഡ് ദാന ചടങ്ങ് നടത്തുന്നതാണ്.അതോടൊപ്പം അങ്കണത്തിന്റെ ഉപദേഷ്ടാവും എഴുത്തുകാരനുമായിരുന്ന ഡോ.കല്പറ്റ ബാലകൃഷ്ണൻ മാഷ്ക്ക് മരണാനന്തര ബഹുമതിയായി പ്രത്യേക പുരസ്കാരവും സമർപ്പിക്കുന്നു.

അങ്കണം ഷംസുദ്ദീൻ സ്മൃതി അംഗങ്ങളായ ഡോ.സരസ്വതി ഷംസുദ്ദിൻ,എൻ.ശ്രീകുമാർ,സി.എ.കൃഷ്ണൻ,തൃശ്ശിവപൂരം മോഹനചന്ദ്രൻ എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel