പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞിന് ജാമ്യവ്യവസ്ഥയിൽ ഇളവ്

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യവ്യവസ്ഥയിൽ ഇളവ്. ഹൈക്കോടതിയാണ് ഇളവ് നൽകിയത്. എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്.

ജില്ല വിട്ടു പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്
ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.കഴിഞ്ഞ മാസമാണ് ഇളവ് തേടി ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചത്.

രോഗ വിവരം ഉൾപ്പെടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം പുർത്തിയായ കേസിൽ കുറ്റപത്രം സമർപ്പിച്ചെന്നും ഏഴര മാസമായി കോടതി നിർദേശം പാലിക്കുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു.കേസെടുത്തതിന്റെ പേരിൽ ഒരു വ്യക്തിയുടെയും സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഇളവ് നൽകിയത്.

പാലാരിവട്ടം പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. കേസിൽ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞിന് ജില്ല വിട്ട് പോകരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ആവശ്യം തള്ളുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News