കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്: കസ്റ്റംസ് ഓഫീസിൽ ഹാജരായി ആകാശ് തില്ലങ്കേരി

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ ചോദ്യം ചെയ്യലിനായി അർജുൻ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. അർജുൻ ഉൾപ്പെട്ട കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിൽ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇയാളുടെ കണ്ണൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.

അതിനിടെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കിക്ക് ജാമ്യം നൽകരുതെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.സ്വർണ്ണക്കളളക്കടത്തിനും മറ്റുള്ളവർ കടത്തുന്ന സ്വർണം പിടിച്ചു പറിക്കുന്നതിനും ഇയാൾക്ക് പ്രത്യേക ഗുണ്ടാ ടീമുണ്ടെന്നും കണ്ണൂർ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട ചിലരുടെ പേരുകൾ പറഞ്ഞ് അർജുൻ ആളുകളെ ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. കേരളത്തിലെ മറ്റ് എയർപോർട്ടുകൾ വഴിയും സംഘം സ്വർണം കടത്തിയെന്നും കസ്റ്റംസ് റിപ്പോർട്ടിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here