രാജ്യസഭയില്‍ വന്‍ പ്രതിഷേധം: പ്രതിപക്ഷം നടുത്തളത്തില്‍,ഫോണ്‍ ചോര്‍ത്തലില്‍ സ്തംഭിച്ച് സഭ

പാർലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. രാജ്യസഭ 12.25 വരെ നിർത്തിവച്ചിരുന്നു. പിന്നീട് സഭ സമ്മേളിച്ചപ്പോള്‍ ഫോണ്‍ ചോര്‍ത്തലില്‍ വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം കാ‍ഴ്ചവച്ചത്.പ്രതിഷേധം ശക്തമായതോടെ രാജ്യസഭ രണ്ട് മണിവരെ വീണ്ടും നിര്‍ത്തി വച്ചു.

ലോക്സഭയിലും സമാന സാഹചര്യമായിരുന്നു.പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ ഉച്ചയ്ക്ക് 2 മണി വരെ പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചപ്പോഴും പ്രതിപക്ഷം ബഹളമുണ്ടാക്കിയിരുന്നു.

പ്രധാനമന്ത്രി അംഗങ്ങളെ പരിചയപ്പെടുത്തുന്ന അവസരത്തിൽ തന്നെ പ്രതിപക്ഷം ബഹളമുണ്ടാക്കിയതിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തി. പ്രതിപക്ഷം പിഴവ് അംഗീകരിക്കണം. സഭാ മര്യാദകൾ പാലിക്കണം. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കണം. പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

പെഗാസസ് ഫോൺ ചോർത്തലിന് പിന്നിൽ കേന്ദ്ര സർക്കാരാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നൽകി.ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകിയത് എൻ കെ പ്രേമചന്ദ്രൻ എംപിയാണ്. സഭാനടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. ജനങ്ങളുടെ സ്വകാര്യത സർക്കാർ അപകടത്തിലാക്കിയെന്നും നോട്ടിസിൽ പറയുന്നുണ്ട്. സിപിഐഎമ്മിൽ നിന്ന് എളമരം കരീമും വി ശിവദാസനും നോട്ടിസ് നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News