
ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക ആർ ടി സി യുടെ ബസ് മാക്കൂട്ടം ചുരത്തിൽ അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു.ചുരമിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബസ് മരത്തിലിടിച്ച് നിന്നതിനാൽ താഴ്ചയിലേക്ക് മറിയാതെ വൻ ദുരന്തം ഒഴിവായി.
കർണാടക ആർ ടി സിയുടെ സ്ലീപ്പർ കോച്ച് ബസാണ് മാക്കൂട്ടം ചുരം പാതയിൽ മെതിയടി പാറക്ക് സമീപം അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ കർണാടക ചാമരാജ്നഗർ സ്വദേശി സ്വാമി ആശുപത്രിയിൽ വച്ച് മരിച്ചു.
ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കൂറ്റൻ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.20 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റ 15 പേരെ കണ്ണൂരിലെയും വിരാജ് പേട്ടയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.
താഴ്ചയിലേക്ക് മറിയാതെ ബസ് മരത്തിലിടിച്ച് നിന്നതിനാൽ
വൻ ദുരന്തമാണ് ഒഴിവയത്.പുലർച്ചെ നാല് മണിയോടെയാണ് അപകടം.ഇതുവഴി വന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
ഇരിട്ടിൽ നിന്നും വിരാജ് പേട്ടയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി. ബസ്സിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here