ധവാന് റെക്കോഡുകളുടെ പെരുമഴയും ക്യാപ്റ്റനായി അരങ്ങേറ്റവും

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ പുറത്താകാതെ 86 റൺസ് നേടിയ ശിഖർ ധവാന്റെ കരിയറിൽ റെക്കോഡുകളുടെ പെരുമഴ.ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരം, ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ ഏകദിന ക്യാപ്റ്റൻ, ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ താരം എന്നീ റെക്കോഡുകളെല്ലാം ധവാൻ സ്വന്തം പേരിൽ കുറിച്ചു.

ലങ്കയ്‌ക്കെതിരേ 23 റൺസ് പൂർത്തിയാക്കിയതോടെയാണ് ധവാൻ 6000 റൺസിലെത്തിയത്. 140 ഇന്നിങ്‌സുകളിൽ നിന്നാണ് ധവാൻ ഇത്രയും റൺസെടുത്തത്. 123 ഇന്നിങ്‌സിൽ നിന്ന് 6000 റൺസ് നേടിയ ഹാഷിം അംലയാണ് ഈ റെക്കോഡിൽ മുന്നിൽ. വിരാട് കോലി (136), കെയ്ൻ വില്ല്യംസൺ (139) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വിവ് റിച്ചാർഡ്‌സ് (141), ജോ റൂട്ട് (141), സൗരവ് ഗാംഗുലി (147), എബി ഡിവില്ലിയേഴ്‌സ് (147) എന്നിവർ ധവാന് പിന്നിലാണ്.

6000 റൺസ് പൂർത്തിയാക്കുത്ത പത്താമത്തെ ഇന്ത്യൻ താരം കൂടിയാണ് ധവാൻ. സച്ചിൻ തെണ്ടുൽക്കർ (18426), വിരാട് കോലി (12169), സൗരവ് ഗാംഗുലി (11363), രാഹുൽ ദ്രാവിഡ് (10889), എംഎസ് ധോനി (10773), മുഹമ്മദ് അസ്ഹറുദ്ദീൻ (9378), രോഹിത് ശർമ (9205), യുവരാജ് സിങ്ങ് (8701), വീരേന്ദർ സെവാഗ് (8273) എന്നിവരാണ് ധവാന് മുമ്പ് 6000 ക്ലബ്ബിൽ ഇടം നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 10000 റൺസും ധവാൻ സ്വന്തമാക്കി. വേഗത്തിൽ 10000 ക്ലബ്ബിലെത്തുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് ധവാൻ. 17 റൺസ് പൂർത്തിയാക്കിയപ്പോൾ ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തിൽ 1000 റൺസെന്ന നേട്ടവും ധവാൻ സ്വന്തം പേരിൽ കുറിച്ചു. ഈ നേട്ടം കൈവരിക്കുന്ന 12-ാമത്തെ ഇന്ത്യൻ താരമാണ് ധവാൻ. ശ്രീലങ്കയ്‌ക്കെതിരേ വേഗത്തിൽ 1000 ഏകദിന റൺസ് നേടിയതും ധവാൻ തന്നെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here