വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കോടതിയില്‍ വക്കീല്‍ ചമഞ്ഞ് പ്രാക്ടീസ്; യുവതി ഒളിവില്‍ 

കോടതിയെയും ബാർ അസ്സോസിയേഷനെയും കബളിപ്പിച്ച് ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് നടത്തിയ കുട്ടനാട് സ്വദേശിനിയ്ക്കായുള്ള അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ സിസി സേവ്യറിനെയാണ് പോലീസ് തിരയുന്നത്.

എല്‍എല്‍ബി പാസ്സാകാതെ വ്യാജരേഖ ചമച്ച് ബാർ അസ്സോസിയേഷൻ അംഗമായി കോടതിയെ കബളിപ്പിച്ചതിനെതിരെ ബാർ അസ്സോസിയേഷൻ നൽകിയ പരാതിയിലാണ് അന്വേഷണം. സിസി സേവ്യർ ഒളിവിൽ പോയതായ് സൂചന.

കുട്ടനാട് സ്വദേശിനി സെസ്സി സേവ്യർ 2018 മുതൽ ആലപ്പുഴ കോടതിയിൽ അഭിഭാഷകയായ പ്രവർത്തിച്ചുവരികയാണ്.

കഴിഞ്ഞ ദിവസം ഇവർക്കെതിരെ ബാർ അസ്സോസിയേഷനു ലഭിച്ച പരാതിയിലാണ് ഇവർ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്തത് എന്ന് പുറത്തായത്. ഇതോടെ ഇവർ മുങ്ങി.

ആലപ്പുഴ നോർത്ത് പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 3 മാസം മുൻപ് നടന്ന ബാർ അസ്സോസിയേഷൻ ലൈബ്രേറിയനായ് ഇവരെ തെരഞ്ഞെടുത്തിരുന്നു. കോൺഗ്രസ്സ് അനുകൂല സംഘടന പ്രവർത്തകയാണിവർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News