കേന്ദ്രസര്‍ക്കാരിന്‍റെ ഫോൺ ചോർത്തൽ വിവാദം; മറുപടിയുമായി ഇസ്രായേൽ എൻ എസ് ഒ കമ്പനി

ഫോൺ ചോർത്തൽ വിവാദത്തിൽ മറുപടിയുമായി ഇസ്രായേൽ എൻ എസ് ഒ കമ്പനി. പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തി എന്ന വാദം കള്ളമാണ് എന്ന് പറഞ്ഞ കമ്പനി തെറ്റായ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. അതേസമയം, ഏതെല്ലാം രാജ്യങ്ങൾക്ക് പെഗാസസ് നൽകിയിട്ടുണ്ട് എന്ന കാര്യം വെളിപ്പെടുത്താൻ കമ്പനി വിസമ്മതിച്ചു.

ഉപഭോക്താക്കളെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്ത് നൽകാൻ ആകില്ലെന്നും എൻ എസ് ഒ കമ്പനി പ്രതികരിച്ചു. ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ഫോൺ ചോർത്തപ്പെട്ടവരുടെ രണ്ടാം ഘട്ട പട്ടിക ഇന്ന് വൈകിട്ട് ആറു മണിക്ക് പുറത്ത് വിടുമെന്നാണ് വാർത്താ പോർട്ടലുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍, പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയ വാർത്ത പുറത്ത് വന്നത് യാദൃശ്ചികം എന്ന് കരുതാൻ കഴിയില്ലെന്ന് ആയിരുന്നു ഐടി മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ പ്രതികരണം. വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് തലേദിവസം വാർത്ത പുറത്ത് വന്നതിൽ അസ്വാഭാവികത ഉണ്ടെന്നും അദ്ദേഹം പാർലമെന്‍റിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here