ജിഎസ്‌ടി കുടിശിക: സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ളത് ഒന്നേകാല്‍ ലക്ഷം കോടിയിലേറെയെന്ന് കേന്ദ്രസര്‍ക്കാര്‍

ജിഎസ്‌ടി കുടിശിക ഇനത്തിൽ 2020-21 സാമ്പത്തിക വർഷം 81179 കോടി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകാനുണ്ടെന്ന് കേന്ദ്രസർക്കാർ.നടപ്പു സാമ്പത്തികവർഷം 55345 കോടി രൂപ കൂടി കൈമാറാനുണ്ടെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു.

ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും 91,000 കോടി രൂപ അനുവദിച്ചുവെന്നും ഇതിലൂടെ കഴിഞ്ഞ സാമ്പത്തികവർഷത്തെ നഷ്ടപരിഹാരം ഭാഗികമായി കൈമാറിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു.

നിലവിലുള്ള ജിഎസ്ടി നഷ്ടപരിഹാര ഫണ്ട് അപര്യാപ്തമാണെന്നും സർക്കാർ അറിയിച്ചു.കൊവിഡ് മൂലം നഷ്ടപരിഹാരം വകയിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കൂടുതൽ തുക നൽകേണ്ട അവസ്ഥയാണെന്നും പങ്കജ് ചൗധരി പറഞ്ഞു.

ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് രേഖാമൂലം മറുപടി പറയുകയായിരുന്നു കേന്ദ്രസർക്കാർ.കഴിഞ്ഞദിവസം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ജിഎസ്ടി നഷ്ടപരിഹാരമായി 75000 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here