
ചാണകമോ പശുമൂത്രമോ കൊവിഡിനെ സുഖപ്പെടുത്തുകയില്ലെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആളെ തടങ്കലിലാക്കിയ നടപടിക്കെതിരെ സുപ്രീംകോടതി. ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിലാക്കിയ മണിപ്പൂരിലെ രാഷ്ട്രീയ പ്രവർത്തകനായ എറെൻഡ്രോ ലിച്ചോമ്പത്തെ ഇന്ന് 5 മണിക്ക് മുമ്പ് മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.
ഒരാളെ തുടർച്ചയായി തടഞ്ഞുവയ്ക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനമാണന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഏറെൻഡ്രോയെ മോചിപ്പിച്ചത്. മണിപ്പൂർ ബിജെപി പ്രസിഡന്റ് പ്രൊഫ. ടിക്കേന്ദ്ര സിങ്ങിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് എറെൻഡ്രോ ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചത്.
കൊറോണയ്ക്കുള്ള ചികിത്സ ചാണകവും പശുമൂത്രവുമല്ല. ചികിത്സ ശാസ്ത്രവും സാമാന്യബുദ്ധിയുമാണ്. ബിജെപി നേതാവിന്റെ മരണത്തില്‍ അനുശോചിക്കുന്നു. എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. കൊവിഡിന് പരിഹാരമായി പശു-മൂത്രവും ചാണകവും ഉപയോഗിക്കണമെന്ന് വാദിച്ച ബിജെപി രാഷ്ട്രീയക്കാരെ വിമർശിച്ചാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിൽ പ്രകോപിതരായ കുറച്ച് പ്രാദേശിക ബിജെപി നേതാക്കൾ പരാതി നൽകി. ലിച്ചോമ്പത്തിനെതിരേ കഴിഞ്ഞ ജൂലൈയിലാണ് രാജ്യദ്രേഹകുറ്റവും ചുമത്തിയത്. ലിച്ചോമ്പത്തിന്‍റെ അച്ഛൻ സമർപ്പിച്ച ഹർജിയിലാണ് ലിച്ചോമ്പത്തിനെ മോചിപ്പിക്കാൻ സുപ്രീംകോടതി തയ്യാറായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here