കൊവിഡില്‍ മുങ്ങി ആറന്മുള വള്ളസദ്യയും; ആചാരങ്ങള്‍ ഇത്തവണ ചടങ്ങുകളില്‍ ഒതുങ്ങും 

ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇത്തവണയും ആചാരമായി മാറും. ചടങ്ങുകള്‍ മുടക്കം കൂടാതെ നടക്കും. ആലോചനയോഗങ്ങള്‍ നടന്നിട്ടില്ലെങ്കിലും ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി നടത്താനാണ് ആലോചനയെന്ന്  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.

കര്‍ക്കിടക മാസനാളിന്‍റെ പകുതിയോടെയാണ് ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ തുടങ്ങുക. കഴിഞ്ഞ വര്‍ഷം കൊവിഡിന്‍റെ ഒന്നാം വരവില്‍ തട്ടി ആചാരപ്രകാരം ചടങ്ങുകള്‍ മാത്രമായാണ് നടത്തിയത്.

വിവിധ കരകളില്‍ നിന്നായി 56 പള്ളിയോടങ്ങളാണ് സാധാരണ ഇതില്‍ പങ്കെടുക്കുക. എന്നാല്‍ ഇത്തവണയും മഹാമാരിയുടെ പശ്ചാത്തലത്തില്‍ വള്ളസദ്യ നടത്താനില്ലെന്ന് തന്നെയാണ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍. തിരുവോണത്തോണി വരവ് അടക്കം ആചാരപരമായ ചടങ്ങുകള്‍ നടത്തും. ഭക്തരെ ഒഴിവാക്കിക്കൊണ്ട് ക്രമീകരിക്കാനും ആലോചനകള്‍ ഉണ്ട്.

അതേസമയം, പള്ളിയോട സേവാ സംഘം നിലവിലെ സാഹചര്യത്തില്‍ ആലോചനാ യോഗങ്ങള്‍ ചേര്‍ന്നിട്ടില്ല. വിവിധതലത്തിലുള്ള കൂടിയാലോചനകള്‍ക്കുശേഷം വൈകാതെ തീരുമാനം കൈക്കൊള്ളുമെന്നാണ് പള്ളിയോട സേവാ സംഘത്തിന്റെ നിലപാട്.

മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ വള്ളസദ്യ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും യോഗം ഉടന്‍ ചേരും. ഉതൃട്ടാതി ജലമേള സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel