തൃശൂര്‍ മെഡിക്കല്‍ കോളജിലെ 30 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂർ മെഡിക്കൽ കോളജിലെ 30 എംബിബിഎസ് വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ബാച്ചുകളിലെ വിദ്യാർഥികൾക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന 75 വിദ്യാർത്ഥികൾ ക്വാറന്റീനിൽ പ്രവേശിച്ചു.രണ്ടു ബാച്ചിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലെ 13 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം ഒരു ജീവനക്കാരൻ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് എല്ലാവർക്കും പരിശോധന നടത്തിയത്. തുടർന്നാണ് കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത്.

കൊവിഡ് സ്ഥിരീകരിച്ച വിദ്യാർഥികൾ കഴിഞ്ഞ ദിവസങ്ങളിൽ ഡ്യൂട്ടി ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News