ഫഹദും നസ്രിയയും മലയാളികളുടെ ക്യൂട്ട് കപ്പിളാണ്. ഇരുവരെയും മലയാളികള്‍ തങ്ങളുടെ ഹൃദയത്തിലേറ്റിയതുപോലെ ഇരുവരുടെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഫഹദിന്‍റെ പുത്തന്‍ ചിത്രമായ മാലികിന് മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് മാലികിലെ ഫഹദിന്റെ ആഭിനയം കണ്ട് അഭിനന്ദനവുമായി എത്തുന്നത്.
ഇപ്പോള്‍ ഫഹദിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ നസ്രിയ നസീം. ഫഹദിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചതിനൊപ്പമുള്ള അടിക്കുറിപ്പിലാണ് നസ്രിയ ഫഹദിന് അഭിനന്ദനവുമായി രംഗത്തെത്തിയത്.
View this post on Instagram
ADVERTISEMENT
ഫഹദിന്റെ ഏറ്റവും വലിയ ആരാധികയാണ് താനെന്നാണ് നസ്രിയ കുറിപ്പില്‍ പറയുന്നു. ‘സര്‍ര്‍ര്‍ര്‍ര്‍ ജി.. ഞാന്‍ നിങ്ങളുടെ ഏറ്റവും വലിയ ആരാധകയാണ്… ഓരോ ദിവസവും എന്നെ അതിശയിപ്പിക്കൂ…ഞാന്‍ പക്ഷപാതമുള്ളവളല്ല.. ഫാന്‍ മൊമന്റിലെ സെല്‍ഫി’ എന്നാണ് നസ്രിയ ഫഹദിനൊപ്പമുള്ള ക്യൂട്ട് സെല്‍ഫി പങ്കുവെച്ച് കുറിച്ചത്. ഫഫാ ബോയ്, മൈ ബോയ് എന്നീ ടാഗ്ലൈനിന് ഒപ്പമാണ് നസ്രിയയുടെ സെല്‍ഫി.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കില്‍ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് എത്തിയത്. പല കാലഘട്ടങ്ങളിലൂടെ പോകുന്ന കഥയില്‍ ഗംഭീര പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത്. ഒടിടി റിലീസുകള്‍ വര്‍ധിച്ചതോടെ മറു ഭാഷകളിലും ഫഹദിന് ആരാധകര്‍ ഏറെയാണ്.
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മാലിക്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.
27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അന്‍പതു കഴിഞ്ഞ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.