ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തിന്‍റെ കരുതല്‍ വേണ്ട സാഹചര്യമാണിത്, സര്‍ക്കാര്‍ ഒപ്പമുണ്ട്: മന്ത്രി പി. പ്രസാദ്

ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും കരുതലും ഇടപെടലും അത്യന്താപേക്ഷിതമായ സാചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ഭിന്നശേഷിക്കാര്‍ക്കായുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷിക്കാര്‍‍ക്കുള്ള സംരക്ഷണം, സൗകര്യം എന്നിവ ഉറപ്പാക്കുന്നതിനായാണ് 2016ല്‍ സര്‍ക്കാര്‍ പ്രത്യേക നിയമം പാസാക്കിയത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിരവധി നൂതനമായ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും സുമനസ്സുകളുടെ ഇടപെടലും സഹായവും അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ 20ഓളം പദ്ധതികളാണ് ഭിന്നശേഷി വിഭാഗക്കാര്‍ക്കായി നടപ്പാക്കുന്നത്. ഭിന്നശേഷിക്കാരായ പലയാളുകളും നാടിന് വേണ്ടി അവരാല്‍ കഴിയുന്നത് ചെയ്യുന്നു എന്നത് അഭിനന്ദനാര്‍ഹമാണ്. ഭിന്നശേഷിക്കാരെയും അവരുടെ കുടുംബത്തെ തന്നെയും സഹായിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒന്‍പത് ഇലക്ട്രോണിക് വീല്‍ചെയറുകളാണ് നല്‍കിയത്. 70ശതമാനത്തിലധികം ശാരീരക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കാണ് ഇവ നല്‍കിയത്. സംസ്ഥാനത്ത് ഏറ്റവുമധികം വീല്‍ചെയറുകള്‍ വിതരണം ചെയ്യുന്ന ജില്ലകളിലൊന്നും ആലപ്പുഴയാണ്. എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.റ്റി.എസ്. താഹ, വാര്‍ഡ് കൗണ്‍സിലര്‍ സിമി ഷാഫീഖാന്‍, പഞ്ചായത്ത് ഉപഡയറക്ടര്‍ എസ്. ശ്രീകുമാര്‍, കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു, ജില്ല സാമൂഹ്യ നീതി ഓഫീസര്‍ എ.ഒ. അബീന്‍, ഡി.എം. രജനീഷ്, റ്റി. നിഷാദ്, സിസ്റ്റര്‍ മേരി ജൂലിയറ്റ്, രേവമ്മ ഷാജി, റ്റി.റ്റി. രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here