ഈ ഒരുമയും സാഹോദര്യവും ജീവിതത്തിലും കൊവിഡിനെതിരെയുള്ള പോരാട്ടത്തിലും ഉണ്ടാകട്ടെ;  ഈദ് ആശംസകൾ നേർന്ന് ഗവർണർ

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഈദുൽ അദ്ഹ ആശംസകൾ നേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ത്യാഗത്തെയും സമർപ്പണ മനോഭാവത്തെയും വാഴ്ത്തുന്ന ഈദ് സ്‌നേഹവും അനുകമ്പയും പരസ്പര പിന്തുണയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.

ഈ ഒരുമയും സാഹോദര്യവും നിത്യ ജീവിതത്തിലും കൊവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തിലും ഉണ്ടാകുമാറാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here